ഒടുവില്‍ മുഖ്യനും പറഞ്ഞു... മദ്യനയം വിനോദസഞ്ചാരികളെ അകറ്റും
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ വിഎം സുധീരന് നിലപാട് കര്‍ക്കശമാക്കിയപ്പോള്‍ ശക്തിയുകതം എതിര്‍ത്തവരാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും. ഒരുഘട്ടത്തില്‍ സുധീരനെ കുടുക്കി മുഖ്യമന്ത്രി സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നീടങ്ങോട്ട് മദ്യ നിരോധനത്തിന്റെ ഗുണഗണങ്ങളെ കുറിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രി വീണ്ടും നിലപാട് മാറ്റിയിരിക്കുന്നു.

സര്‍ക്കാരിന്റെ മദ്യ നയം വിനോദ സഞ്ചാരികളെ കേരളത്തില്‍ നിന്ന് അകറ്റും എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നത്. ഞാനിങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഇനി ഒഴിഞ്ഞ് മാറാനും പറ്റില്ല. സംഭവം രേഖയാണ്.
സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തില്‍ നല്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകളുടെ ബാങ്ക് ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്നതാണ് കുറിപ്പ്. മദ്യനയം ടൂറിസം രംഗത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമെന്നും ഹൗസ് ബോട്ട് ഉടമകള്‍ക്ക് ലോണ്‍ തിരിച്ചടക്കാനാവില്ലെന്നും ആണ് കുറിപ്പില്‍ പറയുന്നത്.
സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മുന്‍ഗണന അതിനല്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications