കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം: വിഎസ്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ ആണത്തമുണ്ടെങ്കില്‍ തത് സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ടൈറ്റാനിയം കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് വി എസിന്റെ ആവശ്യം.

ഈ വിഷയത്തില്‍ ഇന്നലെ (29-08-2014, വെള്ളി) കോടതി ഉത്തരവ് വന്നതിന് ശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വായിക്കൂ...

 ഞാന്‍ രാജി വയ്ക്കില്ല

ഞാന്‍ രാജി വയ്ക്കില്ല

പാമോയില്‍ കേസും സോളാര്‍ കേസും വന്നപ്പോഴൊക്കെ ഇതുപോലെ പ്രതിപക്ഷം രാജിവയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണം വരുമ്പോഴും രാജിവയ്ക്കാന്‍ ഞാന്‍ മണ്ടനൊന്നുമല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഏത് അന്വേഷണവും നേരിടാം

ഏത് അന്വേഷണവും നേരിടാം

അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ല. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞു.

രമേശ് കുറ്റക്കാരനല്ല

രമേശ് കുറ്റക്കാരനല്ല

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. രമേശ് അന്ന് മന്ത്രിയോ എം എല്‍ എ യോ അല്ലായിരുന്നു. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉദ്ഘാടനം ചെയ്തത് ഇടത് സര്‍ക്കാര്‍

ഉദ്ഘാടനം ചെയ്തത് ഇടത് സര്‍ക്കാര്‍

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഇടതു സര്‍ക്കാരാണ് ടൈറ്റാനിയം പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്ക് വച്ച് കരാര്‍ പണി നിര്‍ത്തിയതോടെ വലിയ നഷ്ടമുണ്ടായി

സുപ്രീം കോടതി നിര്‍ദ്ദേശമായിരുന്നു

സുപ്രീം കോടതി നിര്‍ദ്ദേശമായിരുന്നു

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു.

 ത്യാഗരാജ് നിര്‍ദ്ദേശിച്ചു

ത്യാഗരാജ് നിര്‍ദ്ദേശിച്ചു

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി.

English summary
Chief Minister Oommen Chandy should resign said VS Achuthananthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X