Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മദ്യനയം കെസിബിസിയെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: മദ്യ നയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞ് നില്‍ക്കുന്ന കെസിബിസി മദ്യവിരുദ്ധ സമിതിയെ അനുനയിപ്പിയ്ക്കാന്‍ മുഖ്യമന്ത്രി. കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ മാര്‍ റെമിജിയോസ് ഇഞ്ചാനിയലുമായി കോഴിക്കോട് കോടഞ്ചേരിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്ത് വര്‍ഷത്തിനകം ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് കെസിബിസിയെ ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കെസിബിസി പ്രതിഷേധവുമായി രംഗത്തെത്തിയത്. താമരശ്ശേരി രൂപതയ്ക്ക് കീഴിലെ മദ്യനിരോധന സമിതിയാണ് കോഴിക്കോട് വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തിയത്.

Oommen Chandy

സര്‍ക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്നായിരുന്നു കെസിബിസിയുടെ പ്രധാന ആവശ്യം. പുതിയ നയത്തിലൂടെ കുടിയന്മാരെ സൃഷ്ടിയക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത് . കൂടിതല്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സര്‍ക്കാരിന്റെ മദ്യനയം കെസിബിസിയെ ബോധ്യപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്നും കെസിബിസി സമരങ്ങളില്‍ നിന്ന് പിന്മാറാനൊരുങ്ങുകയാണോ എന്ന സംശയം നിലനില്‍ക്കുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+