കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ചെത്തുകാരന്റെ മകനാണ്; വിജയനും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, പക്ഷെ കാലം മാറിപ്പോയി

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ പിന്തുണയോടെ ശബരിമലസംരക്ഷണ സമിതി നടത്തുന്ന ഹര്‍ത്താലില്‍ അരങ്ങേറുന്നത് ആസൂത്രിതമായ കലാപമാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനും ശബരിമലയില്‍ അക്രമം നടത്താനുമാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ദര്‍ശനമനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞ് പോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനിക്കെതിരായി ഉയരുന്ന ജാതീയമായ ആക്ഷേപങ്ങള്‍ക്കും പിണറായി മറുപടി നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ..

ചെത്തുകാരന്റെ മകന്‍

ചെത്തുകാരന്റെ മകന്‍

ചെത്തുകാരന്റെ മകനായ പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോവട്ടെ എന്ന അധിക്ഷേപമായിരുന്നു ചില ബിജെപി നേതാക്കാളടക്കം മുഖ്യമന്ത്രിക്കെതിരെ നടത്തിയിരുന്നത്. പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയുടെ പോക്കറ്റ് കാര്‍ട്ടൂണിലടക്കം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയുണ്ടായി.

ജാതീയമായ അധിക്ഷേപം

ജാതീയമായ അധിക്ഷേപം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലേയും മുഖ്യമന്ത്രിക്കെതിരെ ജാതീയമായ അധിക്ഷേപവുമായി തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് എന്‍ ശിവരാജനും രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തെങ്ങ് കയറാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ശിവരാജന്റെ ആക്ഷേപം.

മറുപടി

മറുപടി

തനിക്കെതിരെ ഉയരുന്ന ഇത്തരം ആക്ഷേപങ്ങള്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരിച്ചത്.

ആ കാലമൊക്കെ മാറി

ആ കാലമൊക്കെ മാറി

എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു. ആ കാലമൊക്കെ മാറിപ്പോയി ഇത് പുതിയ കാലമാണെന്നുമായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

ഹര്‍ത്താലില്‍ അക്രമം

ഹര്‍ത്താലില്‍ അക്രമം

ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം അതിക്രമങ്ങള്‍ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തന്ത്രിക്കെതിരെ

തന്ത്രിക്കെതിരെ

യുവതികള്‍ പ്രവേശിച്ചതിനെതുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രിക്കെതിരേയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. ശബരിമലയില്‍ എല്ലാം പ്രായത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ അദ്ദേഹം തന്ത്രിസ്ഥാനം ഒഴിഞ്ഞു പോകണം.

ബാധ്യസ്ഥന്‍

ബാധ്യസ്ഥന്‍

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തന്ത്രിയും ബാധ്യസ്ഥനാണ്. വിശ്വാസികളോട് സര്‍ക്കാറിന് ഒരു ബഹുമാന കുറവും ഇല്ല. തന്ത്രി, കോടതി വിധിയും ദേവസ്വം മാന്വലും ലംഘിച്ചു. മാത്രമല്ല സുപ്രീംകോടതിയില്‍ ശബരിമല കേസില്‍ കക്ഷി ചേര്‍ന്നയാളാണ് തന്ത്രി.

സ്ഥാനം ഒഴിഞ്ഞു പോകണം

സ്ഥാനം ഒഴിഞ്ഞു പോകണം

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി നട അടച്ച് ശുദ്ധികലശം നിശ്ചയിക്കുകയായിരുന്നു. വിധിയോട് താന്ത്രിക്ക് വിയോജിക്കാം. പക്ഷേ അങ്ങിനെയെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞു പോകണമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പ്രതിഷേധം ഒന്നും ഉണ്ടായില്ല

പ്രതിഷേധം ഒന്നും ഉണ്ടായില്ല

ബിന്ദുവും കനകദുര്‍ഗയും ശബരിമല സന്നിധിയില്‍ എത്തിയത് ജനങ്ങളും ഭക്തരും അംഗീകരിച്ചതാണെന്നും ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ ഭക്തര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സ്വാഭാവിക പ്രതിഷേധം ഒന്നും ഉണ്ടായില്ല. ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വീഡിയോ

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

English summary
chief minister pinaraayi vijayan against cast discrimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X