വിഎസിനെ 'വെട്ടി' പിണറായി : ലോ അക്കാദമി ഭൂമിയില്‍ അന്വേഷണമില്ല, ഇരട്ടച്ചങ്കന്റെ ധാര്‍ഷ്ഠ്യം?
ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് പിണറായി ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്: ലോ അക്കാദമി ഭൂമി സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് പിണറായി ഇക്കാര്യം അറിയിച്ചത്. പലര്‍ക്കും പല ആവശ്യങ്ങളും ഉന്നയിക്കാമെന്നും സര്‍ക്കാരിന് ചെയ്യാനാവുന്നത് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് പിണറായി തുറന്നടിച്ചു.
ലോ അക്കാദമി വിഷയത്തില്‍ താന്‍ ഒഴിഞ്ഞു മാറിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളെ ജാതിപ്പേരി വിളിച്ച് ആക്ഷേപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐക്കെതിരെയും പിണറായി വിമര്‍ശനം ഉന്നയിച്ചു. മുരളീധരന്റെ സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും പിണറായി.

സര്‍ക്കാര്‍ ഏറ്റെടുക്കില്ല
ലോ അക്കാദമി ഭൂ ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്താനാകില്ലെന്നാണ് പിണറായി പറയുന്നത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഏതോ ഒരു പിള്ളയുടെ ഭൂമി
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താനാകില്ലെന്നാണ് പിണറായി പറയുന്ന കാരണം. നടരാജ പിള്ളയുടെ ഭൂമി ഏറ്റെടുത്തത് സിപി രാമസ്വാമിയുടെ കാലത്താണെന്നും അങ്ങനെ ഏതോ ഒരു പിളളയുടെ ഭൂമി ഏറ്റെടുത്തതിനെ കുറിച്ച് പരിശോധിക്കാന്‍ ഉദ്ദേശമില്ലെന്ന് പിണറായി.

സാധ്യമല്ല
ഈ സര്‍ക്കാരിന്റെയോ കഴിഞ്ഞ സര്‍ക്കാരിന്റെയോ കാലത്താണ് നടന്നതെങ്കില്‍ അന്വേഷിക്കാമായിരുന്നുവെന്നും അല്ലാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു.

ചിലരുടെ ആവശ്യം മാത്രം
ലോ അക്കാദമിയിലെ അധിക ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനാണ് രംഗത്തെത്തിയിരുക്കുന്നത്. അദ്ദേഹമാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതും. എന്നാല്‍ ഈ ആവശ്യം ചിലരുടെ മാത്രം ആവശ്യമാണെന്നും ഇങ്ങനെ പലര്‍ക്കും പല ആവശ്യങ്ങളും ഉണ്ടാകുമെന്നും അതെല്ലാം അന്വേഷിക്കാനാവില്ലെന്നും പിണറായി പറയുന്നു.

മൗനം പാലിച്ചിട്ടില്ല
ലോ അക്കാദമി വിഷയത്തില്‍ ബിജെപി നേതാവ് വി മുരളീധരന് നടത്തുന്ന സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമി വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയോ മൗനം പാലിക്കുകയോ ചെയ്തിട്ടില്ലെന്നും പിണറായി പറയുന്നു.

ബിജെപിയെ പിന്തുണച്ചതിന്
സിപിഐ പരോക്ഷമായി വിമര്‍ശിക്കാനും പിണറായി മറന്നില്ല. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടുണ്ടാകുമെന്നും ബിജെപി നേതാവ് വി മുരളീധരന്റെ സമരത്തെ പിന്തുണയ്ക്കാനാണ് പലരും നിലപാട് സ്വീകരിച്ചതെന്നും പിണറായി.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications