കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ 'വെട്ടി' പിണറായി : ലോ അക്കാദമി ഭൂമിയില്‍ അന്വേഷണമില്ല, ഇരട്ടച്ചങ്കന്റെ ധാര്‍ഷ്ഠ്യം?

ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് പിണറായി ഇക്കാര്യം അറിയിച്ചത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: ലോ അക്കാദമി ഭൂമി സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് പിണറായി ഇക്കാര്യം അറിയിച്ചത്. പലര്‍ക്കും പല ആവശ്യങ്ങളും ഉന്നയിക്കാമെന്നും സര്‍ക്കാരിന് ചെയ്യാനാവുന്നത് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് പിണറായി തുറന്നടിച്ചു.

ലോ അക്കാദമി വിഷയത്തില്‍ താന്‍ ഒഴിഞ്ഞു മാറിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളെ ജാതിപ്പേരി വിളിച്ച് ആക്ഷേപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐക്കെതിരെയും പിണറായി വിമര്‍ശനം ഉന്നയിച്ചു. മുരളീധരന്റെ സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും പിണറായി.

 സര്‍ക്കാര്‍ ഏറ്റെടുക്കില്ല

സര്‍ക്കാര്‍ ഏറ്റെടുക്കില്ല

ലോ അക്കാദമി ഭൂ ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്താനാകില്ലെന്നാണ് പിണറായി പറയുന്നത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറയുന്നു.

 ഏതോ ഒരു പിള്ളയുടെ ഭൂമി

ഏതോ ഒരു പിള്ളയുടെ ഭൂമി

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താനാകില്ലെന്നാണ് പിണറായി പറയുന്ന കാരണം. നടരാജ പിള്ളയുടെ ഭൂമി ഏറ്റെടുത്തത് സിപി രാമസ്വാമിയുടെ കാലത്താണെന്നും അങ്ങനെ ഏതോ ഒരു പിളളയുടെ ഭൂമി ഏറ്റെടുത്തതിനെ കുറിച്ച് പരിശോധിക്കാന്‍ ഉദ്ദേശമില്ലെന്ന് പിണറായി.

 സാധ്യമല്ല

സാധ്യമല്ല

ഈ സര്‍ക്കാരിന്റെയോ കഴിഞ്ഞ സര്‍ക്കാരിന്റെയോ കാലത്താണ് നടന്നതെങ്കില്‍ അന്വേഷിക്കാമായിരുന്നുവെന്നും അല്ലാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു.

 ചിലരുടെ ആവശ്യം മാത്രം

ചിലരുടെ ആവശ്യം മാത്രം

ലോ അക്കാദമിയിലെ അധിക ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനാണ് രംഗത്തെത്തിയിരുക്കുന്നത്. അദ്ദേഹമാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതും. എന്നാല്‍ ഈ ആവശ്യം ചിലരുടെ മാത്രം ആവശ്യമാണെന്നും ഇങ്ങനെ പലര്‍ക്കും പല ആവശ്യങ്ങളും ഉണ്ടാകുമെന്നും അതെല്ലാം അന്വേഷിക്കാനാവില്ലെന്നും പിണറായി പറയുന്നു.

 മൗനം പാലിച്ചിട്ടില്ല

മൗനം പാലിച്ചിട്ടില്ല

ലോ അക്കാദമി വിഷയത്തില്‍ ബിജെപി നേതാവ് വി മുരളീധരന്‍ നടത്തുന്ന സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമി വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയോ മൗനം പാലിക്കുകയോ ചെയ്തിട്ടില്ലെന്നും പിണറായി പറയുന്നു.

ബിജെപിയെ പിന്തുണച്ചതിന്

ബിജെപിയെ പിന്തുണച്ചതിന്

സിപിഐ പരോക്ഷമായി വിമര്‍ശിക്കാനും പിണറായി മറന്നില്ല. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടുണ്ടാകുമെന്നും ബിജെപി നേതാവ് വി മുരളീധരന്റെ സമരത്തെ പിന്തുണയ്ക്കാനാണ് പലരും നിലപാട് സ്വീകരിച്ചതെന്നും പിണറായി.

English summary
chief minister pinarayi vijayan on law academy issue. not take action on land issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X