• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനങ്ങളുടെ മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് പ്രതി; കുറ്റമേറ്റുപറയണമെന്ന് മേജർ രവി

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസുകളില്‍ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് തുടക്കം മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിനെ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിനിടെ ഇത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. പിസി ജോര്‍ജുമായി ഒരു യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പരാമര്‍ശം. വിശദാംശങ്ങളിലേക്ക്..

പിസി ജോര്‍ജുമായി

പിസി ജോര്‍ജുമായി

കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജമായി ഗോവ മലയാളി എന്ന യൂട്യൂപ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പരാമര്‍ശം. സംഭാഷണത്തിന്റെ തുടക്കത്തിലാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ മേജര്‍ രവി കുറ്റപ്പെടുത്തുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി

സ്വര്‍ണക്കടത്ത് കേസ് പ്രതി

ജനങ്ങള്‍ക്ക് മുമ്പില്‍ കേരള മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് മേജര്‍ രവി പറഞ്ഞു. അദ്ദേഹം കുറ്റം ഏറ്റു പറയേണ്ടതുണ്ടെന്നും മേജര്‍ രവി വീഡിയോയില്‍ പറയുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലത് ചെയ്താല്‍ താന്‍ അദ്ദേഹത്തെ ആരാധിക്കുമെന്ന് മേജര്‍ രവി പറയുന്നു.

 മുഖ്യമന്ത്രി നല്ലത് ചെയ്യുന്നില്ല

മുഖ്യമന്ത്രി നല്ലത് ചെയ്യുന്നില്ല

എന്നാല്‍ ഇതിന് പിന്നാലെ പിസി ജോര്‍ജിന്റെ മറുപടിയെത്തി. ആര് നല്ലത് ചെയ്താലും അങ്ങനെ തന്നെ പറയണമെന്ന് പിസി ജോര്‍ പറഞ്ഞു. ഇവിടുത്തെ മുഖ്യമന്ത്രി ചെയ്താലും അങ്ങനെ തന്നെ പറയും. പക്ഷേ, മുഖ്യമന്ത്രി നല്ലത് ചെയ്യുന്നത് കാണുന്നില്ലെന്നും പിന്നെ എങ്ങനെ പറയുമെന്നാണ് മേജര്‍ രവി തിരിച്ച് ചോദിച്ചത്.

പിസിയുടെ വിശദീകരണം

പിസിയുടെ വിശദീകരണം

പിണറായി വിജയന്‍ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളും ഭരണ നൈപ്യുണ്യവുമാണ് ഇപ്പോഴും വൈദ്യുതി വില്‍ക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ഉപദേശകര്‍ ഒരു പരുവമാക്കി

ഉപദേശകര്‍ ഒരു പരുവമാക്കി

ആ പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ പത്ത് പന്ത്രണ്ട് ഉപദേശകര്‍ ചേര്‍ന്ന് ഉപദേശിച്ച് ഒരു പരുവമാക്കിയെന്നും പിസി ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോപണത്തെ മേജര്‍ രവി പിന്തുണയ്ക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രതിയായി മാറിയില്ലെയെന്ന് ചോദിക്കുമ്പോള്‍ ഡനങ്ങള്‍ക്ക് മുമ്പില്‍ പ്രതിയായെന്ന് മേജര്‍ രവി പറയുന്നു.

 പിണറായിക്ക് ചെയ്യാവുന്നത്

പിണറായിക്ക് ചെയ്യാവുന്നത്

ഇനി പിണറായി ചെയ്യാവുന്നത് മുഖ്യമന്ത്രി പദം രാജിവച്ച് കുറ്റമേറ്റുപറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്. അദ്ദേഹത്തിന്റെ ഉപദേശകര്‍ വഞ്ചിച്ചെന്ന കുറ്റമേറ്റു പറഞ്ഞ് തിരികെവരികയല്ലാതെ അദ്ദേഹത്തിന് വേറെ വഴിയില്ലെന്നും പിസി ജോര്‍ജ് പറയുന്നു. അദ്ദേഹത്തിന്റെ ഈ വാദത്തോട് യോജിച്ച മേജര്‍ രവി, അത് പറയേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞു.

ആണായ ഒരുത്തന്

ആണായ ഒരുത്തന്

സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി കണ്ടുവെന്ന് സമ്മതിക്കേണ്ടി വന്നിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. പിന്നാലെ സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് മേജര്‍ രവി ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ഒരു സ്ത്രീ വന്നാല്‍ ആണായ ഒരുത്തന് നോക്കാതിരിക്കാന്‍ പറ്റുമോയെന്ന പിസിയുടെ പരാമര്‍ശത്തിന് മേജര്‍ രവി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

നോട്ട് നിരോധനം: മോദിയുടെ ഒരു മണ്ടൻ തീരുമാനമായി എക്കാലവും ഓർമ്മിക്കപ്പെടും, കെസി വേണുഗോപാല്‍

കൊവിഡ് വാക്‌സിനായി ഇനിയും കാത്തിരിക്കണം; സാധാരണക്കാര്‍ക്ക് ലഭ്യമാകുക 2022ല്‍: എയിംസ് ഡയറക്ടര്‍

'യുഎസ് ചരിത്രത്തിലെ ഏറ്റവും ആക്ടീവായ വൈസ് പ്രസിഡന്റ് കമലയാവും, അമ്മയെ പോലെ തന്നെയാണ് അവള്‍'

അതിർത്തി തർക്കം: നവംബറിൽ നാല് തവണ മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച, സംഘർഷം അയയുന്നു!!

English summary
Chief Minister Pinarayi Vijayan accused of gold smuggling; Director Major Ravi wants to plead guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X