ആർഎസ്എസിന് ചുട്ടമറുപടി നൽകി പിണറായി വിജയൻ.. കേരളത്തെ കീഴ്‌പ്പെടുത്താന്‍ ആർഎസ്എസിനാവില്ല
തിരുവനന്തപുരം: ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. കേരളത്തെ കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസിന് സാധിക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ആര്‍എസ്എസ് നേതാക്കളും കേന്ദ്ര മന്ത്രിമാരും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെയാണ് കൊല്ലപ്പെടുന്നത് എന്ന് അമിത് ഷാ കണ്ണൂരില്‍ പദയാത്ര നടത്തുമ്പോള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണ് എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ആരോപിച്ചിരുന്നു. പിണറായി അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കേരളീയനെ ആരും രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ല എന്നും ഒരു വര്‍ഗീയ ശക്തിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. കേരളത്തെ ജിഹാദി കേന്ദ്രമായി ആര്‍എസ്എസ് വിശേഷിപ്പിക്കുന്നത് തങ്ങളുടെ അജണ്ട നടപ്പാകാത്തത് മൂലമാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.












Click it and Unblock the Notifications