Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിവ്യാപനത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; പൊലീസ്-എക്‌സൈസ് സംയുക്ത ഓപ്പറേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം മാര്‍ച്ച് 24 ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെയായി വന്‍തോതില്‍ ലഹരിമരുന്ന് പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.

അതിനിടെ ലഹരി വ്യാപനത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉന്നതതല യോഗത്തില്‍ പരിശോധിക്കും. ഇനി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളും. ലഹരി മാഫിയയ്ക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നടത്താനിരിക്കുന്ന നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് വിവരം.

Pinarayi Vijayan

ലഹരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുക. എഡിജിപി മനോജ് എബ്രഹാമിനാണ് ഇതിന്റെ ഏകോപന ചുമതല. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡാറ്റാ ബെയ്‌സ് തയ്യാറാക്കും. എക്‌സൈസ് വകുപ്പിന് ആവശ്യമായ സൈബര്‍ സഹായങ്ങളും മറ്റും പൊലീസ് നല്‍കും.

ശിക്ഷാ കാലാവധി തീര്‍ന്ന ലഹരി കേസ് പ്രതികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വില്‍പ്പന ഏകോപിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ജില്ലാ പൊലീസ് മേധാവിമാരും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും കൃത്യമായ ഇടവേളയില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. മാത്രമല്ല ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കാനും ധാരണയായിട്ടുണ്ട്.

അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും പൊലീസും എക്‌സൈസും സംയുക്തമായി പരിശോധന നടത്തും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് സംയുക്ത ഓപ്പറേഷന് പൊലീസും എക്‌സൈസും തീരുമാനമെടുത്തത്. അതേസമയം ഇന്ന് കേരള പൊലീസ് അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡ് ചടങ്ങിലും മുഖ്യമന്ത്രി ലഹരിക്കെതിരെ സംസാരിച്ചിരുന്നു.

അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുകയാണ് എന്നും സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പൊലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട് എന്നും ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ് എന്നും പിണറായി പറഞ്ഞു.

ഇവയെ ചെറുത്തുതോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണം. ക്രമസമാധാനപാലനമാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+