Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്, അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്, സ്പ്രിംക്ലളറില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സത്പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിവാര ടെലിവിന്‍ പരിപാടിയായ നാം മുന്നോട്ട് എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

pinarayi vijayan

കോറണയെ നേരിട്ടരീതി വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയെന്നും ഇത് കേരള മൊഡലിന്ടറെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വിവിധ ഏജന്‍സികള്‍ വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെ കുറിച്ച് മനസിലാക്കിയത് കൊണ്ട് ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പുകയുകയാണ്. അമേരിക്കന്‍ കമ്പനി സ്പ്രിംക്ലറുമായി ഡാറ്റാ കരാര്‍ ഒപ്പുവച്ചതില്‍ ഭരണകക്ഷിയായ സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. മന്ത്രിസഭയെ മറികടന്ന് കരാറുണ്ടാക്കിയത് ശരിയല്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. നേരത്തെ ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചവരാണ് സിപിഐ. ഇന്ത്യന്‍ കമ്പനി വ്യക്തികളുടെ വിവരങ്ങള്‍ കൈക്കലാക്കുമെന്നതായിരുന്നു അന്ന് ഉന്നയിച്ച പ്രധാന വിഷയം.

എന്നാല്‍ വിദേശ കമ്പനിയാണ് ഇവിടെ സമാനമായ നീക്കം നടത്താന്‍ സാധ്യതയുള്ളത്. അവസരമൊരുക്കിയതാകട്ടെ സിപിഐക്ക് പങ്കാളിത്തമുള്ള സര്‍ക്കാരും. അതുകൊണ്ടാണ് നിയമ വകുപ്പിനെയും മന്ത്രിസഭയെയും മറികടന്ന് കരാര്‍ ഒപ്പുവച്ചത് ശരിയായില്ലെന്നാണ് നേതാക്കള്‍ പറയാന്‍ കാരണം. പര്‍ച്ചേസ് കരാറായത് കാരണം നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ലെന്നാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. ആരും സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് കരാര്‍ ഒപ്പുവച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+