കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാപ്രവാസികളില്‍ നിന്നും ക്വാറന്‍റീന്‍ ഫീസ് ഈടാക്കില്ല; വിശദീകരണവുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റീന്‍ ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് ഉയര്‍ന്നു വന്നത്. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ മടങ്ങിവരുന്ന എല്ലാ പ്രവാസികളില്‍ നിന്നും ക്വാറന്‍റീന്‍ ഫീസ് ഈടാക്കില്ലെന്നാണ് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. മടങ്ങിവരുന്ന പാവപ്പെട്ട പ്രവാസികളെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നു മാത്രാണ് അത് ഈടാക്കുകയുള്ളുവെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 pinarayi-vijayan

ഇന്ന് ചേര്‍ന്ന് സര്‍വ്വകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ആശങ്കയുടേയും കാര്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ആര്‍ക്കൊക്കെയാണ് ഇളവ് ലഭിക്കുക എന്ന് തുടങ്ങിത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി ലഭ്യമല്ലാത്തത് കൊണ്ടാണ് വിദേശത്ത് നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരാത്തെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ചിലസംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് യാതൊരു വിരോധമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ന് കേരളത്തില്‍ 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തര്‍-1, യു.കെ.-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, തമിഴ്‌നാട്-5, ഡല്‍ഹി-3, ആന്ധ്രാപ്രദേശ്-1, തെലുങ്കാന-1, ഉത്തര്‍ പ്രദേശ്-1, കര്‍ണാടക-1) വന്നതാണ്. ഇതില്‍ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആവുകയും ചെയ്തിട്ടുണ്ട്.

ഇതൊരു ഇടവേള മാത്രം; കോണ്‍ഗ്രസ് വിജയം 22 ലേക്ക് ഉയരും, സിന്ധ്യക്ക് മറുപടി പറയുക ജനം: കമല്‍നാഥ്ഇതൊരു ഇടവേള മാത്രം; കോണ്‍ഗ്രസ് വിജയം 22 ലേക്ക് ഉയരും, സിന്ധ്യക്ക് മറുപടി പറയുക ജനം: കമല്‍നാഥ്

English summary
chief minister pinarayi vijayan clarifies about paid quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X