• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഏതു മഹാമാരി വന്നാലും കേരളത്തിന് അതു മറികടക്കാനാകുമെന്നതിന്റെ തെളിവാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം''

തിരുവനന്തപുരം: എത്ര കടുത്ത പ്രതിസന്ധിയുടെ മുന്‍പിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങള്‍ നല്‍കിയ പിന്തുണയുടേയും വിജയമാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മികച്ച റിസള്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാന്‍ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാന്‍ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം. എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എത്ര കടുത്ത പ്രതിസന്ധിയുടെ മുന്‍പിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങള്‍ നല്‍കിയ പിന്തുണയുടേയും വിജയമാണ് ഈ റിസള്‍ട്ട്. പല ഭാഗത്തു നിന്ന് എതിര്‍പ്പുകളും, വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഉണ്ടായെങ്കിലും, കോവിഡ്- 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകള്‍ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും നമുക്ക് സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവര്‍ത്തകരും, പോലീസും, സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്നു പരീക്ഷകള്‍ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാര്‍ത്ഥം പ്രയത്‌നിച്ചു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

ഏതു മഹാമാരി വന്നാലും, എത്ര വലിയ പ്രളയം ആഞ്ഞടിച്ചാലും, ആരൊക്കെ എതിരു നിന്നാലും, ഒത്തൊരുമിച്ച് നിന്ന് കേരളത്തിന് അതു മറികടക്കാനാകുമെന്നതിന്റെ തെളിവാണ് ഇന്നു നമ്മള്‍ കണ്ടത്. ഈ ഘട്ടത്തില്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജവും ആത്മവിശ്വാസവും ഈ നേട്ടം നമുക്ക് പകരട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, എസ്എസ്എല്‍സിയില്‍ ഇത്തവണ 98.82 ശതമാനമാണ് വിജയം. റഗുലര്‍ വിഭാഗത്തില്‍ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0 .71% കൂടുതലാണ്. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 37, 334 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്. റവന്യൂ ജില്ലകളില്‍ ഏറ്റവും അധികം വിജയ ശതമാനം പത്തനംതിട്ടയിലും- 99.71 ശതമാനവും കുറവ് വയനാടുമാണ്, 95.04 ശതമാനം. ആണ്. വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയം, കുറവ് വയനാട് 95.04ശതമാനം. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. 2736 പേര്‍ക്കാണ് ലഭിച്ചത്.

English summary
Chief Minister Pinarayi Vijayan congratulates SSLC Exam Winners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more