കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപദേശിച്ചിട്ടും ഉപദേശിച്ചിട്ടും ശരിയാവാത്ത ഉദ്യോഗസ്ഥര്‍; വാക്കുകള്‍ ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി

  • By Ajmal
Google Oneindia Malayalam News

'ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം' ഭരണത്തിലേറിയതിന്റെ ആദ്യനാള്‍ തന്നെ മുഖ്യമന്ത്രിപിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത സന്ദേശമായിരുന്നു ഇത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും മുഖ്യമന്ത്രിക്ക് ഇതേവാക്കുകള്‍ വീണ്ടും പ്രയോഗിക്കേണ്ടി വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആലുവയില്‍ റേഷന്‍ ആനുകൂല്യം നല്‍കാന്‍ വൈകിയതിന് മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വീണ്ടും തന്റെ പഴയവാക്കുകള്‍ ഉദ്യോഗസ്ഥരെ ഒര്‍മിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.. വിശദമായകുറിപ്പ് ഇങ്ങനെ..

മറുപടി നല്‍കണം

മറുപടി നല്‍കണം

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം.

ഓരോ വേദിയിലും

ഓരോ വേദിയിലും

ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ ഈ നയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

ആലുവയില്‍

ആലുവയില്‍

എന്നാല്‍ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല എന്നു വേണം കരുതാന്‍. കഴിഞ്ഞ ദിവസം ആലുവയില്‍ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും.

ജനതയ്ക്കു വേണ്ടി

ജനതയ്ക്കു വേണ്ടി

ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകള്‍ കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണ നിര്‍വ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓര്‍മ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
chief minister pinarayi vijayan's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X