Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിന് കണക്കിന് കൊടുത്ത് മുഖ്യമന്ത്രി! ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം... മറുപടിയുമായി ലീഗ്

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മലപ്പുറത്ത് നിന്നുള്ള വി അബ്ദുറഹ്മാന് നല്‍കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക വിജ്ഞാപനം വന്നപ്പോള്‍ ആ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കീഴിലായി.

ഇതോടെ പുതിയൊരു ചര്‍ച്ചയും തുടങ്ങി. സഭാനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അത്തരമൊരു നീക്കമുണ്ടായത് എന്നായി ആക്ഷേപം. മുസ്ലീം ലീഗും വലിയ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. അതിനെല്ലാം ചുട്ടമറുപടിയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയത്. പരിശോധിക്കാം...

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. ഇക്കാര്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തിനിടെ ചൂണ്ടിക്കാണിച്ചത്. സഭാസമ്മര്‍ദ്ദം എന്ന ആരോപണവും ചര്‍ച്ചയായിരുന്നു.

മുസ്ലീങ്ങളും മുസ്ലീം ലീഗും

മുസ്ലീങ്ങളും മുസ്ലീം ലീഗും

മുസ്ലീം ലീഗ് അല്ല മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുഖമടച്ചുള്ള മറുപടി. മുസ്ലീങ്ങള്‍ ന്യൂനപക്ഷ വിഭാഗമാണെന്നും അവര്‍ക്ക് തന്നിലും ഈ സര്‍ക്കാരിലും വിശ്വാസമുണ്ട് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം എന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അട്ടിപ്പേറവകാശം

അട്ടിപ്പേറവകാശം

അതില്‍ നിര്‍ത്തിയില്ല മുഖ്യമന്ത്രി. മുസ്ലീം ലീഗിനല്ല മുസ്ലീം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം എന്നും അദ്ദേഹം ആഞ്ഞടിച്ചു. മുസ്ലീം ലീഗില്‍ മുസ്ലീം എന്ന പേര് മാത്രമേ ഉള്ളു എന്ന രീതിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തീരുമാനം വന്നതെങ്ങനെ

തീരുമാനം വന്നതെങ്ങനെ

ന്യൂനപക്ഷ ക്ഷേമം എങ്ങനെ മുഖ്യമന്ത്രിയുടെ കീഴില്‍ വന്നു എന്നതും അദ്ദേഹം വിശദീകരിച്ചു. പൊതു ആലോചനയ്ക്കിടെയാണ് അത്തരമൊരു അഭിപ്രായം വന്നത്. അതുപോലെ തന്നെ പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജലീല്‍ നന്നായി ഭരിച്ചു

ജലീല്‍ നന്നായി ഭരിച്ചു

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെടി ജലീല്‍ ആയിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. അക്കാര്യത്തില്‍ ജലീലിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ആ വകുപ്പിനെ കുറിച്ച് അന്ന് പരാതികള്‍ ഒന്നും ഉണ്ടായിരിന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി രംഗത്ത്

കുഞ്ഞാലിക്കുട്ടി രംഗത്ത്

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിറകെ വീണ്ടും വിമര്‍ശനമായി മുസ്ലീം ലീഗ് രംഗത്തെത്തി. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. മന്ത്രി ആരായാലും സര്‍ക്കാരിന്റെ ഈ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

സമുദായത്തെ അപമാനിച്ചു

സമുദായത്തെ അപമാനിച്ചു

മുഖ്യമന്ത്രിയുടെ നടപടി സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. ഒരു വകുപ്പ് ആര്‍ക്ക് കൊടുത്തു എന്നോ കൊടുത്തില്ല എന്നതോ അല്ല പ്രശ്‌നം. എന്നാല്‍ അത് കൊടുത്തിട്ട് തിരിച്ചെടുത്തതാണ് പ്രശ്‌നം. ഒരു സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ അതില്‍പരം വലിയ അപമാനമുണ്ടോ എന്നും കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു.

ക്രൈസ്തവ സഭകളുടെ ആക്ഷേപം

ക്രൈസ്തവ സഭകളുടെ ആക്ഷേപം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും എല്ലാം മുസ്ലീങ്ങള്‍ക്കാണ് കൂടുതല്‍ ലഭിക്കുന്നത് എന്നതായിരുന്നു ക്രൈസ്തവ സഭകളുടെ ആക്ഷേപം. മുമ്പും ഇതേ ആക്ഷേപം ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. എന്തായാലും മുഖ്യമന്ത്രിയുടെ പുതിയ നടപടിയെ അവര്‍ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+