Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിൽ; ക്യാബിനറ്റ് യോഗങ്ങൾ ഓൺലൈനിൽ

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിൽ; ക്യാബിനറ്റ് യോഗങ്ങൾ ഓൺലൈനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു. തുടർ ചികിത്സക്കും വിവിധ പരിശോധനകൾക്കും വേണ്ടിയാണ് യാത്ര. ഇന്ന് പുലർച്ചെ 4. 30 നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്നും അദ്ദേഹം യാത്ര തിരിച്ചു. ഭാര്യ കമലയും പഴ്സണൽ അസിസ്റ്റൻറ് ടിഎം സുനീഷ് അദ്ദേഹത്തിനൊപ്പം ഉണ്ട്.

ചികിത്സയിലാണെങ്കിലും അദ്ദേഹം മറ്റാർക്കും തന്റെ തൻറെ ചുമതലകൾ നൽകിയിട്ടില്ല. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ചികിത്സ ഈ മാസം 29 -ാം തീയതി വരെയാണ്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ ചെയ്യുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് 2018 ലും അദ്ദേഹം ഇവിടെ നിന്നും ചികിത്സ തേടിയിരുന്നു.

cm

അദ്ദേഹത്തിൻറെ അഭാവത്തിൽ ക്യാബിനറ്റ് യോഗങ്ങൾ ഓൺലൈനായി നിഞ്ചയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ മുഖേന ഇടപെടുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, യാത്രയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് ആറരയോടെ എത്തിയിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ അതിഥി മുറിയിൽ മുഖ്യമന്ത്രി തങ്ങി.

Recommended Video

cmsvideo
    പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

    അതേസമയം, 2018 സെപ്റ്റംബറിൽ അദ്ദേഹം അമേരിക്കയിലേക്ക് ചികിത്സയ്ക്ക് തിരിച്ചപ്പോൾ ക്യാബിനറ്റ് യോഗങ്ങളും പ്രധാനപ്പെട്ട ഫയലുകളും ഇ-ഫയൽ മുഖേനയും ഓൺലൈനായും നടത്തി വന്നിരുന്നു. എന്നാൽ, കേരള ഗവർണനെ യാത്ര പോകുന്ന വിവരം ഇന്നലെ ഇദ്ദേഹം അറിയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+