Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊലീസിൽ കുഴപ്പക്കാർ ഉണ്ട്'; 'കുഴപ്പക്കാരെ ശ്രദ്ധിക്കും'; സിപിഎം വിഭാ​ഗീയതക്കെതിരെ മുഖ്യമന്ത്രി

ആലപ്പുഴ: പൊലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുഴപ്പക്കാരെ ശ്രദ്ധിക്കും. അവർക്ക് എതിരെ നടപടി എടുക്കും. ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അം​ഗീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, സി പി എമ്മിലെ വിഭാഗീയതയ്ക്കെതിരെയും മുഖ്യമന്ത്രി പാർട്ടിയം​ഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആരെയും ചാരി നിൽക്കരുത്. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും.

pinryi

ചില സഖാക്കളെ കുറിച്ച് പറഞ്ഞ വിമർശനം സംബന്ധിച്ച്, അത് ശരിയാണോ എന്ന് അവർ സ്വയം പരിശോധിക്കണം. വിഭാഗീയതയിൽ കടുത്ത നടപടി ഉണ്ടാകും. വിഭാഗീയതയ്‌ക്ക് ആരൊക്കെ ആണ് നേതൃത്വം നൽകുന്നത് എന്ന് കൃത്യമായി അറിയാം. അവർ തിരുത്തണം, അല്ലെങ്കിൽ തിരുത്തിക്കും.
സി പി ഐ സി പി എമ്മിന്റെ ശത്രുവല്ല.

സി പി ഐ ശത്രുതയോടെ കാണരുത്. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ നിയന്ത്രിക്കാന്‍ പോകണ്ട. വരുതിക്ക് നിര്‍ത്തണമെന്ന് മോഹം വേണ്ട. എൻ സി പി എൽ ഡി എഫിന്റെ ഘടകകക്ഷിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം, സി പി എമ്മിലെ വിഭാഗീയ പ്രശ്നങ്ങൾ തുറന്നു കാട്ടിയാണ് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. സി പി ഐ അടക്കം ഘടകകക്ഷികൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സി പി എമ്മിൻ്റെ ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി,മാന്നാർ ഏരിയ സമ്മേളനങ്ങൾ കലുഷിതമായിരുന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധം ഹരിപ്പാട് ഉൾപ്പെടെ സമ്മേളനങ്ങളിൽ സംഘടന മര്യാദ പോലും ലംഘിച്ചും നേതാക്കൾ പെരുമാറിയെന്നും ഇവിടെങ്ങളിൽ തിരുത്തൽ നടപടി ആവശ്യമാണെന്ന് സമ്മേളന റിപ്പോർട്ട് പറയുന്നു.

ആരെയും ചാരി നിന്ന് സംഘടന പ്രവർത്തനം നടത്തരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള മുന്നറിയിപ്പ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പിലെ ഘടക കക്ഷികളുടെ പോരായ്മകൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തു നിന്ന് വന്ന പി പ്രസാദിനെ അവസാന നിമിഷം പോലും സി പി ഐ അംഗീകരിച്ചില്ല.

കുട്ടനാട്ടിലെ സ്ഥാനാർഥി തോമസ് കെ തോമസ് പൊതു സ്വീകാര്യനല്ലായിരുന്നുവെന്നും എന്നാൽ എൻസിപിക്ക് വേണ്ടി സി പി എമ്മിന് ആ സ്ഥാനാർത്ഥിയെ അംഗീകരിക്കേണ്ടി വന്നു എന്നും പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    High court agreed to Kerala government to continue with survey of krail silver line project

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+