പിണറായി വിജയന് നന്ദി; ആ യമണ്ടന്‍ കള്ളപ്രചരണം പൊളിച്ചതിന്: ഐഎന്‍എല്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന കള്ളപ്രചരണം പൊളിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. പ്രക്ഷോഭ സമയത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സർക്കാർ തയ്യാറാകുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഈ കേസുകളുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ പലരും ഞെട്ടിയിട്ടുണ്ടാവണം. മൊത്തം കേസ്: 835. ഇതുവരെയായി പിൻവലിച്ചത്: 629. കോടതിയുടെ പരിഗണനയിലുള്ളത്: 206. ഇതിൽ 84 എണ്ണം പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ കൊടുത്തുകഴിഞ്ഞെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിലൂടെ അറിയിക്കുന്നു.
കാസിം ഇരിക്കൂറിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
''പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ നയിച്ചതും ശഹീൻ ബാഗുകൾ സൃഷ്ടിച്ചതും കലാശാല വിദ്യാർഥി സമൂഹങ്ങളും വനിത കൂട്ടായ്മകളും യുവജന സംഘടനകളുമായിരുന്നെന്ന സത്യം മറക്കരുത്. ആ പ്രക്ഷോഭക്കാരോടൊപ്പം നിന്നതായി തോന്നിപ്പിച്ച കേരളത്തിലെ ഇടതുമുന്നണി സർക്കാരിെൻറ പോലിസ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 835 കേസുകളിൽ വെറും 63 എണ്ണമാണ് ഇതേവരെയായി പിൻവലിച്ചത് എന്ന സത്യം ശുഭ സൂചനയല്ല നൽകുന്നത്. ആ കേസുകളിലൊക്കെ കോടതികൾ വിധി കൽപിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വംശീയതക്കെതിരായ ചെറുത്തുനിൽപിനെ ദുർബലപ്പെടുത്തുകയേയുള്ളു.'' -2024 മാർച്ച് 13ന് ഇറങ്ങിയ ഒരു മലയാള പത്രത്തിെൻറ മുഖപ്രസംഗത്തിൽനിന്നുള്ളതാണ് മേലുദ്ധരിച്ച വരികൾ. കാര്യഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന കോളമാണ് എഡിറ്റോറിയൽ എന്നത് കൊണ്ട് തന്നെ അതിലെ പരാമർശങ്ങൾ വസ്തുനിഷ്ഠവും സത്യസന്ധവുമാകും എന്നാണ് പൊതുധാരണ.

പ്രത്യേകിച്ചും ധീരവും ആർജവം തുടിക്കുന്നതുമായ മുഖപ്രസംഗങ്ങൾക്ക് എത്രയോ പുരസ്കാരങ്ങൾ നേടിയ പാരമ്പര്യമുള്ള പത്രമാകുമ്പോൾ. ഏറെ നാളായി മുസ്ലിംകളുടെ ആഭ്യന്തര ചർച്ചകളിൽ സജീവ വിഷയം കൂടിയാണിത്. പ്രതിപക്ഷമാകട്ടെ, സി.എ.എ കേസുകൾ പൊക്കിപ്പിടിച്ച് പിണറായി സർക്കാരിെൻറ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാൻ തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരുമ്പെട്ടിറിങ്ങിയിരിക്കയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാവട്ടെ മുസ്ലിം ജനവിഭാഗത്തിെൻറ മനസ്സിലേക്ക് കാറോടിച്ച് കയറാൻ ശ്രമിക്കുന്നത് ഒരു ദിവസം മൂന്നു നേരമെങ്കിലും സി.എ.എ കേസുകളുടെ എണ്ണം പറഞ്ഞ് ഇടതുസർക്കാർ ന്യുനപക്ഷങ്ങളോട് കാട്ടുന്ന ക്രൂരത വിവരിച്ചാണ്.
നിഷ്പക്ഷമതികളും ഇടതുപക്ഷത്തോട് അനുഭാവമുള്ളവരും പലപ്പോഴും സ്വകാര്യ സംഭാഷണങ്ങളിൽ ചോദിക്കാറുണ്ട് എന്തുകൊണ്ട് ഇടതുസർക്കാർ ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നുവെന്ന്. ഈ നിഷ്ക്കളങ്കർ മനസ്സിലാക്കാത്ത ഒരു യാഥാർഥ്യമുണ്ട്: തത്ത്വാധിഷ്ഠിതമായ ഒരു രാഷ്ട്രീയ നിലപാടുമായി തികഞ്ഞ ആർജവത്തോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തെ, വിശിഷ്യാ തുടർഭരണത്തിലൂടെ എണ്ണമറ്റ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മികച്ചൊരു ജനപക്ഷ ഭരണം കാഴ്ചവെക്കുന്ന സഖാവ് പിണറായി വിജയനെ ഉന്നംവെച്ച് ഇവിടെ നടക്കുന്ന കുപ്രചാരണങ്ങളുടെ വ്യാപ്തി സാമാന്യജനത്തിെൻറ എല്ലാ കണക്കുകൂട്ടലുകൾക്കും സങ്കൽപങ്ങൾക്കും അപ്പുറമാണെന്ന്.
പ്രതിപക്ഷം ഭരിക്കുന്നവരുടെ പ്രതിച്ഛായ തകർക്കാൻ പരമാവധി അലോസരപ്പാടുണ്ടാക്കുക സ്വാഭാവികം. എന്നാൽ, ഒരു മുന്നണിയിലുമില്ലാത്ത, നിഷ്പക്ഷരെന്നും സാമൂഹിക പ്രതിബദ്ധതയുള്ളവരെന്നും പുറമേക്ക് മേനി നടിക്കുന്നവർ പോലും ഇത്തരം വിഷയങ്ങളിൽ ഇടതുഭത്സനം 'ഇബാദത്തായി എടുത്തതായി തോന്നുന്നു. ബഹുഭൂരിഭാഗം വരുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും ആസുത്രിതമായും ഏകോപിതമായും നടത്തുന്ന കുപ്രചാരണങ്ങൾ സാമൂഹിക പരിസരം എത്രമാത്രം കലുഷിതമാക്കുന്നുണ്ട് എന്ന് സൂക്ഷ്മതലത്തിൽ പരിശോധിക്കപ്പെടാതെ പോകുന്നു എന്നതാണ് ദൗർഭാഗ്യകരം.
തുടക്കത്തിൽ സൂചിപ്പിച്ച, സി.എ.എ കേസുകളുടെ കാര്യം തന്നെ എടുത്തുനോക്കൂ: മാർച്ച് 14ന് വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഈ കേസുകളുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ പലരും ഞെട്ടിയിട്ടുണ്ടാവണം. മൊത്തം കേസ്: 835. ഇതുവരെയായി പിൻവലിച്ചത്: 629. കോടതിയുടെ പരിഗണനയിലുള്ളത്: 206. ഇതിൽ 84 എണ്ണം പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ കൊടുത്തുകഴിഞ്ഞു.
ഒരു ജനവിഭാഗത്തെ സർക്കാരിനെതിരെ തിരിക്കാൻ മെനക്കെടുന്നതിന് മുമ്പ് ഒരു വസ്തുതാ പരിശോധന നടത്താൻ ഉത്തരവാദിത്തബോധമുള്ള ഏതെങ്കിലും പത്രം അല്ലെങ്കിൽ ചാനൽ മുന്നോട്ടുവന്നിരുന്നുവെങ്കിൽ നട്ടാൽ മുളക്കാത്ത ഈ കള്ളം ഇമ്മട്ടിൽ കാലങ്ങളായി പ്രചരിപ്പിക്കേണ്ടി വരുമായിരുന്നുവോ? ഇത്തരം കേസുകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകേണ്ടത് ആരാണ്? ഇങ്ങനെ അപേക്ഷ നൽകിയിട്ടുണ്ടോ എന്നരൊന്വേഷണം നടത്താൻ പത്രക്കാരോ ചാനലുകളോ സർക്കാരിനെ വിമർശിക്കുന്ന നേതാക്കളോ തയാറായിട്ടുണ്ടോ? ഇല്ല എന്നായിരിക്കും ഉത്തരം.
സി.എ.എ കേസുകളുടെ വിഷയത്തിൽ മാത്രമല്ല, മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തു വിഷയം വന്നാലും ഇടതുസർക്കാരിനെയും മുഖ്യമന്ത്രിയെ വിശേഷിച്ചും പ്രതിക്കുട്ടിൽനിറുത്താനുള്ള ഹീനശ്രമം പല കോണുകളിൽനിന്നും കാണാൻ തുടങ്ങിയത് 2021ൽ തുടർഭരണത്തിലേറിയതിന് ശേഷമാണ്. അധികാരത്തിൽനിന്ന് പുറന്തള്ളപ്പെട്ട്, തെരുവിൽ അലയേണ്ടിവന്നതിൽ പ്രതിപക്ഷത്തിന് കുണ്ഠിതമുണ്ടാവുക സ്വാഭാവികം.
എന്നാൽ, മുഖ്യമന്ത്രിക്ക് ആർ.എസ്.എസുമായി അവിഹിത ബന്ധമുണ്ടെന്നും കേരള പോലിസ് ഗുജറാത്തിലെയും യു.പിയിലെയും പോലിസിനെ പോലെ മുസ്ലിം വിരുദ്ധമായാണ് പെരുമാറുന്നതെന്നും വ്യാപകമായ പ്രചാരണം നടത്തുന്നത് യു.ഡി.എഫുമായി ഒട്ടിനിൽക്കുന്ന രണ്ടുമുന്ന് കൂട്ടരാണ്. ഇടതുപക്ഷത്തിെൻറ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിനാൽ അകറ്റിനിർത്തപ്പെട്ടതിലുള്ള കെറു തീർക്കുന്നത് തങ്ങളുടെ ജിഹ്വകളിലുടെയും സോഷ്യൽ മീഡിയയിലൂടെയുമുള്ള നിരന്തരമായ ഇത്തരം കുപ്രചാരണങ്ങളിലൂടെയാണ്. ഇമ്മട്ടിലുള്ള െപ്രാപ്പഗാണ്ട സാമാന്യജനത്തിെൻറ മനസ്സ് വല്ലാതെ വിഷലിപ്തമാക്കുന്നുണ്ട്.
പലപ്പോഴും ഇവർ വഴി വൈറലാകുന്ന വീഡിയോകൾ പഴയ സംഭവത്തിെൻറയോ സ്റ്റോറിയിൽ പറയുന്ന സംഭവവുമായി പുലബന്ധമില്ലാത്തതോ ആണ്. അൽപം രാഷ്ട്രീയ ബോധമുള്ളവർക്കറിയാം പറ്റും ആരൊക്കെയാണീ കള്ളപ്രചാരണങ്ങൾക്ക് പിന്നിലെന്ന്. ന്യൂനപക്ഷങ്ങൾ സ്വന്തം അസ്തിത്വം തന്നെ കടുത്ത വെല്ലുവിളി നേരിടുന്ന ഇന്ത്യൻ രാഷ്ട്രീയ പരിസരത്ത്, ഇത്തരക്കാരെ തൊട്ടുകാണിച്ച് വിവാദമുണ്ടാക്കിയിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നത് കൊണ്ട് അവരെ അവരുടെ പാട്ടിന് വിടുകയാണ് പതിവ്.
ഇടതുപക്ഷത്തിനും പിണറായി വിജയനും എതിരെ കള്ളപ്രചാരണങ്ങളുമായി സമയം കളയുന്ന ഇക്കൂട്ടരോട് ഒന്നേ ചോദിക്കാനുള്ളൂ. ഈ കൂരിരുട്ടിൽ ന്യൂനപക്ഷങ്ങൾക്കും അധ$സ്ഥിതർക്കും ദുർബല വിഭാഗങ്ങൾക്കും പ്രതീക്ഷയും സുരക്ഷിതത്വ ബോധവും നൽകുന്ന ഇന്ത്യാ മഹാരാജ്യത്തെ ഏക സംസ്ഥാനം സഖാവ് പിണറായി വിജയൻ ഭരിക്കുന്ന കേരളമല്ലാതെ മറ്റേതാണ്? സ്റ്റാലിെൻറ തമിഴ്നാടും മമതയുടെ ബംഗാളുമൊക്കെ കടന്നുവരൂന്നത് അതിനു ശേഷമല്ലേ.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാർ സി.എ.എ വിഷയം വീണ്ടും പൊടിതട്ടിയെടുത്തപ്പോൾ സടകുടഞ്ഞെഴുന്നേൽക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ കൈകൊള്ളാനും പിണറായി സർക്കാർ കാണിച്ച ശുഷ്ക്കാന്തി മറ്റേതെങ്കിലും സർക്കാരിൽനിന്നോ പാർട്ടിയിൽനിന്നോ കാണാൻ സാധിച്ചുവോ? മന്ത്രിസഭാ യോഗം ചേർന്ന് സി.എ.എക്കെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിന് അഡ്വക്കേറ്റ് ജനറലിനെചുമതലപ്പെടുത്തിയ ഈ സർക്കാരിെൻറ ആർജവം കണ്ടില്ലെന്ന് നടിക്കുന്നത് ആത്മവഞ്ചനയാവില്ലേ? വർഗീയ ഫാഷിസ്റ്റുകളുടെ ഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് തറപ്പിച്ചുപറയാൻ ആർജവമുള്ള വേറെ എത്ര മുഖ്യമന്ത്രിമാരുണ്ട് ഇന്ത്യാ മഹാരാജ്യത്ത്?
ഇലക്ഷൻ മുന്നിൽ കണ്ട് വർഗീയ ധ്രുവീകരണത്തിന് സംഘ്പരിവാറും അവരുടെ സർക്കാറുകളും കോപ്പ് കൂട്ടുമ്പോൾ കോൺഗ്രസിലും രാഹുൽ ഗാന്ധിയിലും ഇപ്പോഴും പ്രതീക്ഷയർപ്പിക്കുന്ന നിഷ്ക്കളങ്കതയെ ഓർത്ത് പരിതപിക്കുകയേ നിർവാഹമുള്ളു. ഇതുവരെയായി സി.എ.എയെ കുറിച്ച് രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയോ? സോണിയ മിണ്ടിയോ? കോൺഗ്രസ് പ്രസിഡൻറിന് എന്തേയ് അനക്കമില്ലാത്തത്? കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് എന്തുകൊണ്ട് പ്രതിഷേധസ്വരം കേൾക്കുന്നില്ല? അത് ചോദിക്കാനുള്ള ചങ്കുറ്റം നഷ്ടപ്പെട്ടപ്പോഴാണ് മോദി-അമിത് ഷാ പ്രഭൃതികളുടെ തേരോട്ടത്തിനും പടയോട്ടത്തിനും മുന്നിൽ നമുക്കെല്ലാവർക്കും അടിയറവ് പറയേണ്ടിവന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
ഇടതുപക്ഷം ആരെന്തു പറഞ്ഞാലും വിശ്വാസിസമൂഹം കൊട്ടിഘോഷിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ രാജ്യത്തെ ഏക വക്താക്കളും പ്രയോക്താക്കളുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ? അതുകൊണ്ടല്ലേ കുത്തക കമ്പനികളിൽനിന്ന് ആരോരുമറിയാതെ ഇലക്ടറൽ ബോണ്ടുകൾ വഴി ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ശതകോടികൾ കീശയിലാക്കിയപ്പോൾ ഞങ്ങൾക്കത് വേണ്ടാ എന്ന് സി.പി.എമ്മും സി.പി.ഐയും പരസ്യമായി പ്രഖ്യാപിച്ചത്? ഇവരെക്കാൾ നല്ലത് കോൺഗ്രസും മുസ്ലിം ലീഗുമാണെന്ന് പറയുമ്പോൾ നമുക്കെന്തോ തകരാറുണ്ടെന്ന് വ്യക്തമല്ലേ?
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications