കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Recommended Video

cmsvideo
ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ നല്‍കി | Oneindia Malayalam
pinarayi

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്ിന് പിന്നാലെ നിരവധി പേരാണ് സംഭവാനയുമായിരംഗത്തെത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവാനയി പ്രമുഖ വ്യവസായി യുസഫലി 10 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്. ഭീമ ജുവലേഴ്‌സ്് 1 കോടി രൂപ നല്‍കി.

മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മാത്രം അഞ്ച് കോടിയില്‍പരം രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു ഈ സഹചര്യത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശേഷി കൈവരിക്കുന്നതിനായാണ് സംഭാവന നല്‍കാന്‍ ആഹ്വനം ചെയ്തിരിക്കുന്നത്.

ഇതിനിടെ, രാജ്യം മൊത്തം ലോക്ക ഡൗണ്‍ പ്രഖ്യാപിക്കുകയും വരുമാന മാര്‍ഗങ്ങള്‍ അടയുകയും ചെയ്തതോടെ സര്‍ക്കാര്‍ ഖജനാവുകള്‍ കാലിയാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ മാസം സര്‍ക്കാന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യം ഏറെ പ്രതിസന്ധിയിലാണ്. കടുത്ത തീരുമാനങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. ഏപ്രിലിലെ ശമ്പളം നല്‍കാന്‍ പൊതുഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം പകുതിയാക്കി കുറച്ചിട്ടുണ്ട്.

English summary
Chief Minister Pinarayi Vijayan has donated Rs 1 lakh to the Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X