തല ഉയർത്തി കൊച്ചി മെട്രോ..!ആദ്യ ഘട്ടം പൂർത്തിയായി, തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് തുറന്നുനല്‍കി. തൈക്കൂടം മുതല്‍ പേട്ട വരെ നീളുന്ന പുതിയ പാതയാണ് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചടങ്ങില്‍ പങ്കെടുത്തു. ആദ്യ ട്രെയിന്‍ 12.30ന് പേട്ടയില്‍ നിന്ന് പുറപ്പെട്ടു. കൊച്ചി പേട്ട റെയില്‍വെ സ്റ്റേഷനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇതോടെ കൊച്ചി മെട്രോയുടെ അദ്യഘട്ടം പൂര്‍ത്തിയായതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Recommended Video
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് വൈകാതെ അന്തിമ അനുമതി നല്‍കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ഇതോടൊപ്പം എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. കെഎംആര്‍എല്ലായിരിക്കും ഇനി മെട്രോ ട്രെയിന്‍ നിര്‍മ്മാണ ചുമതല.
കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോ ഇന്ന് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പാതയുടെ നിര്‍മ്മാണം മേയില്‍ തന്നെ കഴിഞ്ഞിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് വൈകുകയായിരുന്നു. പുതിയ പാത വന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 22 ആകും. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ പണിയാണ് ഇനി നടക്കേണ്ടത്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും.


Click it and Unblock the Notifications