Get Updates
Get notified of breaking news, exclusive insights, and must-see stories!

4 സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാല് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായുള്ള കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇടുക്കി ജില്ലയില്‍ രണ്ടും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ കെട്ടിടങ്ങളുടെയും നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു. മറ്റു രണ്ട് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായുള്ള കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.

p

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ 98 ലക്ഷം രൂപയും ഇടുക്കി ജില്ലയിലെ തോപ്രാംകുടിയില്‍ ഒരു കോടി 28 ലക്ഷവും ഉടുമ്പന്‍ചോലയില്‍ ഒരു കോടി 31 ലക്ഷവും ആലപ്പുഴയിലെ മാരാരിക്കുളത്ത് രണ്ടു കോടി രൂപയും ചെലവിട്ടാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്.

Recommended Video

cmsvideo
    Pinarayi Vijayan's reply on gold smuggling case | Oneindia Malayalam

    കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി വച്ച ഒട്ടേറെ വികസന പദ്ധതികളുണ്ട്. അവയുടെ വിളവെടുപ്പാണ് ഈ ഉദ്ഘാടനങ്ങളിലൂടെ കേരളത്തിന്റെ പൊതു സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതാണ്.

    സംസ്ഥാനത്ത് ആകെയുള്ളത് 315 സബ് രജിസ്ട്രാര്‍ ഓഫീസുകളാണ്. ഇതില്‍ 107 എണ്ണം നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 53 കെട്ടിടങ്ങള്‍ക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഈ ശോച്യാവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 48 സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്കും 3 രജിസ്‌ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കുമാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. അതില്‍ ഉള്‍പ്പെട്ട നാലുകെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+