കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി പിണറായിയുടെ ഉദ്ഘാടനം; അമ്പരന്ന് സദസ്സ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാഗത പ്രസംഗം തുടങ്ങിയതേയുള്ളൂ. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്ക് കയറി തന്റെ കര്‍മം നിര്‍വഹിച്ചു. സ്വാഗത പ്രാസംഗികയും സദസും ഒരുപോലെ അമ്പരന്നു. വേറെ വഴിയില്ലാത്തത് കൊണ്ടാണ് എന്ന് വിശദീകരിച്ചാണ് മുഖ്യമന്ത്രി തന്റെ ഉദ്ഘാടനം അവസാനിപ്പിച്ചത്. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ മലയാണ്‍മ 2020 ഉദ്ഘാടനച്ചടങ്ങിലാണ് ആശ്ചര്യപ്പെടുത്തിയ സംഭവം.

P

വെള്ളിയാഴ്ച അയ്യങ്കാളി ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മണിക്കൂര്‍ വൈകി മൂന്ന് മണിക്കാണ് മുഖ്യമന്ത്രി എത്തിയത്. അദ്ദേഹം വന്ന ഉടനെ മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് സ്വാഗത പ്രസംഗം തുടങ്ങി. മിനുറ്റുകള്‍ പിന്നിട്ടതേയുള്ളൂ. മുഖ്യമന്ത്രി എഴുന്നേറ്റു. ഇതോടെ അധ്യക്ഷന്‍ കടകംപള്ളി സുരേന്ദ്രനടക്കം വേദിയിലിരുന്നവരും എഴുന്നേറ്റു.

സ്വാഗത പ്രാസംഗികയും സദസും ഒരുപോലെ അമ്പരന്നു. മുഖ്യമന്ത്രി മൈക്കിന് അടുത്തേക്ക് വന്നതോടെ സ്വാഗത പ്രാസംഗിക മാറി നിന്നു. സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. പോകേണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. നാല് മിനുട്ട് കൊണ്ട് ഉദ്ഘാടനം അവസാനിപ്പിച്ച പിണറായി പുരസ്‌കാര വിതരണം നടത്തി വേദിവിട്ടു.

'എന്നെയൊന്ന് കൊന്ന് തരാമോ അമ്മേ'.. നെഞ്ച് തകര്‍ന്ന് കുഞ്ഞ് ക്വാഡന്‍, ചേര്‍ത്ത് പിടിച്ച് ലോകം, വൈറല്‍'എന്നെയൊന്ന് കൊന്ന് തരാമോ അമ്മേ'.. നെഞ്ച് തകര്‍ന്ന് കുഞ്ഞ് ക്വാഡന്‍, ചേര്‍ത്ത് പിടിച്ച് ലോകം, വൈറല്‍

മാതൃഭാഷാ ദിനത്തില്‍ മലയാളം മിഷന്റെ ഇന്റര്‍നെറ്റ് റേഡിയോക്ക് ചടങ്ങില്‍ മുഖ്യമന്ത്രി തുടക്കം കുറിച്ചു. ലോകമെങ്ങും മലയാള ഭാഷ വ്യാപിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് റേഡിയോ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രി മടങ്ങിയ ശേഷം സ്വാഗത പ്രസംഗം തുടര്‍ന്നു.

English summary
Chief Minister Pinarayi Vijayan Inaugurates Malayanma 2020 programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X