കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയം:യുഡിഎഫും എൽഡിഎഫും വിയർക്കുകയാണെന്നും കെ സുരേന്ദ്രൻ

Google Oneindia Malayalam News

തൃശ്ശൂർ: ഭൂമിയിൽ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എൽഡിഎഫിന്റെ ഒരു സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആ ഗ്രഹിക്കുന്നില്ല. സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓൺലൈൻ പ്രചരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും തൃശ്ശൂർ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു.

main-154295275

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കൊവിഡ് മാനണ്ഡങ്ങൾ പാലിച്ച് പ്രചരണം നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണ്.സ്വർണ്ണക്കള്ളക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായാൽ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല.

മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവ്. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണ്ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ യുഡിഎഫും എൽഡിഎഫും വിയർക്കുകയാണ്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം കുടുംബാം ഗങ്ങളെ ഉപയോ ഗിച്ചത് നാണക്കേടായി. ജനങ്ങളുടെ ഏക പ്രതീക്ഷ എൻ.ഡി.എയാണ്. റേഷനരിയുടെ കാര്യത്തിൽ ഒരു ക്രഡിറ്റും സംസ്ഥാനത്തിനില്ല. ഒൻപത് മാസമായി സൗജന്യ അരി കേന്ദ്രം കൊടുക്കുന്നതാണ്. സംസ്ഥാന സർക്കാർ വിതരണ ചെയ്യുന്ന ഒരു കിലോ അരിക്ക് 25 രൂപ വെച്ച് കേന്ദ്രമാണ് നൽകുന്നത്.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

സിപിഎമ്മുകാർ ഓൺലൈൻ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോൺ ഗ്രസിന് ജമാഅത്തെ ഇസ്ലാമിയുമായി വ്യാപകമായ സഖ്യമുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രൻ സഖ്യമില്ലെന്ന പച്ച നുണ ആവർത്തിക്കുകയാണ്. ഏറ്റവും വലിയ രാജ്യദ്രോഹ സംഘടനയുമായായി കൂട്ടുകെട്ടുണ്ടാക്കിയ കോൺ ഗ്രസിന് വോട്ടർമാർ തിരിച്ചടി നൽകുമെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

കര്‍ഷക സമരം: ഒടുവില്‍ മോദി ഇടപെടുന്നു... കര്‍ഷകര്‍ക്ക് വഴങ്ങാന്‍ സാധ്യത; അമിത് ഷാ മോദിയെ കണ്ടുകര്‍ഷക സമരം: ഒടുവില്‍ മോദി ഇടപെടുന്നു... കര്‍ഷകര്‍ക്ക് വഴങ്ങാന്‍ സാധ്യത; അമിത് ഷാ മോദിയെ കണ്ടു

കേരളത്തിൽ ശിവസേനയുടെ വോട്ടുകൾ ആർക്ക് ? കോൺഗ്രസിനോ ബിജെപിക്കോ; ഒടുവിൽ നിലപാട് വ്യക്തമാക്കി നേതൃത്വംകേരളത്തിൽ ശിവസേനയുടെ വോട്ടുകൾ ആർക്ക് ? കോൺഗ്രസിനോ ബിജെപിക്കോ; ഒടുവിൽ നിലപാട് വ്യക്തമാക്കി നേതൃത്വം

ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍

English summary
Chief Minister Pinarayi vijayan is afraid to confront the people: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X