സ്വന്തം നാട്ടില്‍ പരിപാടിക്കെത്തി!! വഴി തെറ്റിയ പിണറായിക്ക് സംഭവിച്ചത്!!
തിരക്കിട്ട പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വഴിതെറ്റിയത്. മമ്പറം കവലയില്‍ നിന്ന് തലശേരി ഭാഗത്തേക്ക് പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം കൂത്തുപറമ്പ് ഭാഗത്തേക്ക് തിരിയുകയായിരുന്നു.
കണ്ണൂര്‍: സ്വന്തം നാട്ടിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വഴിതെറ്റി. എകെജി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യന് വഴിതെറ്റിയത്.
ബുധനാഴ്ച വൈകിട്ട് പെരളശ്ശേരിയിലാണ് എകെജി ദിനാചരണം നടന്നത്. തിരക്കിട്ട പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വഴിതെറ്റിയത്. മമ്പറം കവലയില്‍ നിന്ന് തലശേരി ഭാഗത്തേക്ക് പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം കൂത്തുപറമ്പ് ഭാഗത്തേക്ക് തിരിയുകയായിരുന്നു.

അബദ്ധം മനസിലാക്കിയതിനെ തുടര്‍ന്ന് വാഹനം പുറകോട്ടെടുത്ത് യാത്ര തുടരുകയായിരുന്നു. നേരത്തെ മട്ടന്നൂര്‍ നഗരസഭാ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമനി്ത്രിയുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന പോലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications