'സഖാവ്' കണ്ട ത്രില്ലില്‍ ഇരട്ടച്ചങ്കനും സിപിഎം നേതാക്കളും;മുഖ്യമന്ത്രി വന്നത് കുടുംബത്തോടൊപ്പം...
പുതുക്കിപ്പണിത തിരുവനന്തപുരം കൃപ സിനിമാസിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും സിനിമ കാണാനെത്തിയത്.
തിരുവനന്തപുരം: വന്‍ വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് സിനിമ കാണാന്‍ മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന നേതാക്കളുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതമാണ് സിനിമ കാണാനെത്തിയത്. ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടികള്‍ എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നത്.
പുതുക്കിപ്പണിത തിരുവനന്തപുരം കൃപ സിനിമാസിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും സിനിമ കാണാനെത്തിയത്. മുഖ്യമന്ത്രിയെ കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എംവി ഗോവിന്ദന് മാസ്റ്റര്‍, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവരും സിനിമ കാണാനെത്തിയിരുന്നു.

മുഖ്യമന്ത്രിയും കുടുംബവും...
പുതുക്കിപ്പണിത തിരുവനന്തപുരം കൃപ സിനിമാസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കള്‍ക്കുമായി സഖാവ് സിനിമ പ്രദര്‍ശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതമാണ് സിനിമയ്ക്കെത്തിയത്.

പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എംവി ഗോവിന്ദന് മാസ്റ്റര്‍, പാലോളി മുഹമ്മദ് കുട്ടി, മേയര്‍ വികെ പ്രശാന്ത്, വികെസി മമ്മദ് കോയ എംഎല്‍എ, എകെ ശശീന്ദ്രന് തുടങ്ങിയവരും സിനിമയ്ക്കെത്തിയിരുന്നു.

സ്വീകരണം...
സിനിമയുടെ സംവിധായകന് സിദ്ധാര്‍ത്ഥ് ശിവയും കൃപ സിനിമാസിലെത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും ഗംഭീര സ്വീകരണമാണ് നല്‍കിയത്.

സംസ്ഥാന സമിതി യോഗം കഴിഞ്ഞ്...
കൃപ സിനിമാസിന്റെ ഉദ്ഘാടനം പ്രമാണിച്ചാണ് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കുമായി സിനിമ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സമിതി യോഗം കഴിഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രിയും കോടിയേരിയുമടക്കമുള്ള നേതാക്കള്‍ രാത്രി സിനിമ കാണാനെത്തിയത്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications