കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപിയെ മാറ്റണമെന്ന് ചെന്നിത്തലയുടെ കത്ത്;അങ്ങിനെയൊരു കത്ത് കിട്ടിയിട്ടില്ല,ചിരിച്ച് തള്ളി മുഖ്യൻ

Google Oneindia Malayalam News

Recommended Video

cmsvideo
Pinarayi Vijayan's Reply To Ramesh Chennithala | Oneindia Malayalam

തിരുവനന്തപുരം: പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അടക്കം വകുപ്പിനെതിരായ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിഷയത്തില്‍ എന്‍ഐഎ, സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടിയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കത്ത് കൈയില്‍ കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ചിരിച്ച് തള്ളുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ നടപടിക്രമങ്ങളുണ്ട്. നിയമസഭയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഡിജിപി ലോക്നാഥ് ബെഹ്റ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.

പണം കൊയ്യുന്നത് സ്വകാര്യ സ്ഥാപനം

പണം കൊയ്യുന്നത് സ്വകാര്യ സ്ഥാപനം

സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലിലാണെന്ന വാർത്തയും പുറത്ത് വന്നിരുന്നു. പോലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പോലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡിജിപി ഈ കമ്പനിക്ക് നൽകിയിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ചരിത്രത്തിലില്ലാത്ത അധികാരം

ചരിത്രത്തിലില്ലാത്ത അധികാരം

ഫണ്ട് വകമാറ്റം പോലുള്ള ഗുരുതര ആരോപണങ്ങള്‍ ഡിജിപി നേരിടുന്നതിനിടെയാണ് സ്വകാര്യ കമ്പനിക്ക് പോലീസ് ആസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത അധികാരം അനുവദിച്ച് നല്‍കിയ വിവരങ്ങളും പുറത്തുവരുന്നത്. പോലീസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പാക്കുന്നൂവെന്നാണ് ആദ്യം ഡിജിപി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്.

പോലീസ് ബിസിനസ് ഇടനിലക്കാരായി

പോലീസ് ബിസിനസ് ഇടനിലക്കാരായി

പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്ന് ചെറിയ പങ്ക് പോലീസിന് നല്‍കുമെന്ന് മാത്രം. കൂടുതല്‍ സ്ഥാപനങ്ങളെ പദ്ധതിയില്‍ ചേര്‍ക്കാന്‍ ഡിജിപി എസ്പിമാര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തിരുന്നു. ഇതോടെ ഈ കമ്പനിപോലീസ് മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അതേസമയം മുഖ്യമന്ത്രിയുമായി ഡിജിപി ലോക്നാഥ് ബെഹ്റയും പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്‍റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. സാധാരണ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളിൽ വിശദീകരിക്കും എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പ്രതികരിക്കാനില്ലെന്ന് ഡിജിപി

പ്രതികരിക്കാനില്ലെന്ന് ഡിജിപി


മുഖ്യമന്ത്രിക്ക് സമാനമായ പ്രതികരണം തന്നെയാണ് ഡിജിപി ലോക്നാഥ് ബെഹ്റയും നടത്തിയത്. ഞാൻ ഇപ്പോൾ ഇതേക്കുറിച്ച് ഒരു അഭിപ്രായപ്രകടനം നടത്താൻ തയ്യാറല്ല. വ്യക്തിപരമായി ഞാൻ പ്രതികരിക്കാനില്ലെന്നായിരുന്നു ഡിജിപി വ്യക്തമാക്കയിത്. വ്യക്തിപരമായി പ്രതികരിച്ചാൽ അത് ചട്ടലംഘനമാകും. പറയാനുള്ളതെല്ലാം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിക്കും. ഇതിനി പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റി പരിശോധിക്കും. അത്തരം ഒരു ഫോറത്തിൽ താൻ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാണ്. അവിടെ മാത്രമേ പ്രതികരിക്കൂ എന്നാണ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞത്.

English summary
Chief Minister Pinarayi Vijayan laughing reaction on DGP row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X