
തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; ആര്‍ക്കും പകരം ചുമതലയില്ല
തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെത്തുന്നത്. മേയ് മാസം പത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ സംസ്ഥാനത്തിന്റെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി മാസത്തിലും മുഖ്യമന്ത്രി പിണറായി വിജയന് മയോക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന് വീണ്ടും അമേരിക്കയിലെത്തുന്നത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.
ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. ആ സമയത്തും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറിയിരുന്നില്ല. ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നത്. ഭാര്യ കമലയടക്കമുള്ളവര്‍ പിണറായി വിജയനെ അനുഗമിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്കുള്ള പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കിയിട്ടിണ്ട്. ജനുവരിയില്‍ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പരിഹരിച്ചിരുന്നു.
'സിനിമയിലെ അധോലോകമാഫിയയെ ഇടത് സർക്കാറിനും ഭയമാണോ': ശ്രീജിത്തിനെ മാറ്റിയതില്‍ വ്യാപക വിമർശനം
പുതുക്കിയ ഉത്തരവ് ഇറക്കിയാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചിട്ടുള്ളത്. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം 13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പിശകുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കിയിരുന്നു. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.
ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
എന്നാല്‍ തിയതിയില്‍ പിശക് വന്നതോടെയാണ് ഉത്തരവ് റദ്ദാക്കിയത്. ചികിത്സാ ബില്ലിന്റെ തുകയനുവദിച്ച് ഇറക്കിയ ഉത്തരവില്‍ പിഴവ് വന്നത് തീയതി രേഖപ്പെടുത്തിയതിലെന്നാണ് വിശദീകരണം. അതേസമയം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുടര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനിരിക്കുകയാണ്.