എകെജി സെന്ററില്‍ പിണറായി-കോടിയേരി കൂടിക്കാഴ്ച; നിര്‍ണായകമെന്ന് വാര്‍ത്താ ചാനലുകള്‍
തിരുവനന്തപുരം: എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു. കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോകുന്നു എന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഈ കൂടിക്കാഴ്ച എന്നാണ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ആറ് മാസത്തെ അവധിയ്ക്ക് അപേക്ഷ നല്‍കി എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിയ്ക്കുമ്പോള്‍ ഒരു താത്കാലിക സെക്രട്ടറിയെ നിയോഗിക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. ഇതിന് തൊട്ടുപിറകെ ആണ് എകെജി സെന്ററില്‍ പിണറായി വിജയന്‍ എകെജി സെന്ററില്‍ എത്തി കോടിയേരി ബാലകൃഷ്ണനെ കാണുന്നത്.












Click it and Unblock the Notifications