Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ബഫര്‍സോണ്‍ ചര്‍ച്ചയായില്ല

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ ആണ് നരേന്ദ്ര മോദിയുമായി ഡല്‍ഹിയിലെ വസതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഉണ്ടായിരുന്നു.

ബഫര്‍സോണില്‍ കേരളത്തില്‍ പ്രതിഷേധം രൂപപ്പെടുന്നതിനിടെ ആണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ബഫര്‍സോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല എന്നാണ്‌ റിപ്പോര്‍ട്ട്. നേരത്തെ രാജ്യത്തുടനീളമുള്ള വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്ന ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

SDAA

സംരക്ഷിത മേഖലകളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേര്‍തിരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍. സില്‍വര്‍ലൈന്‍ അനുമതി, കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്നിവയും കൂടിക്കാഴ്ചയില്‍ വിഷയമായിട്ടുണ്ട്.

കെ റെയിലും ചര്‍ച്ചയായിട്ടില്ല. സംസ്ഥാനത്തെ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ക്കൊണ്ട് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും അവയുടെ പ്രവര്‍ത്തന പുരോഗതിയും ആണ് ചര്‍ച്ചയായത്. കേരളത്തിലെ റോഡ് വികസനവും ചര്‍ച്ചയായി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട് നിന്ന കൂടിക്കാഴ്ചയാണ് നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+