കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ നിയന്ത്രണം പോലീസിന്, കേരളത്തിന് പുറത്ത് പയറ്റിയ തന്ത്രം ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രി

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പ്രശ്നക്കാരുടെ തന്ത്രങ്ങൾ നടപ്പിലാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്, അതിന് പറ്റിയ മണ്ണല്ല കേരളമെന്ന് അവർ തിരിച്ചറിയും. കേരളത്തിന് പുറത്ത് പലയിടത്തും പയറ്റി തെളിഞ്ഞത് ഇവിടെ നടപ്പിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

cm

ശബരിമലയിലെ ശാന്തമായ അവസ്ഥയ്ക്ക് വിഘ്നം വരുത്താൻ ശ്രമിക്കുന്നവരുണ്ട്, അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവർക്കില്ല മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയാണ്,സന്നിധാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ മാത്രമെ അവർ ഇടപെടു. മാധ്യമപ്രവർത്തകരെ ആക്രമിച്ചത് പോലീസല്ല, കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണെന്നും പിണറായി പറഞ്ഞു.

ശബരിമലയിൽ മാധ്യമ പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമണം.. കസേരയേറും തേങ്ങയേറും! ശബരിമലയിൽ മാധ്യമ പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമണം.. കസേരയേറും തേങ്ങയേറും!

Recommended Video

cmsvideo
ബിജെപി അജണ്ട പൊളിച്ചടുക്കി പി സ് ശ്രീധരൻ പിള്ളയുടെ ശബ്ദരേഖ ചോർന്നു | Oneindia Malayalam

അതേസമയം ശബരിമലയിൽ ദർശനത്തിനെത്തിയ തൃശൂർ സ്വദേശിനിയുടെ പ്രായം സംബന്ധിച്ച അഭ്യൂഹത്തെ തുടർന്ന് സന്നിധാനത്ത് വലിയ പ്രതിഷേധം ഉണ്ടായി. പോലീസെത്തി ഇവരുടെ പ്രായം വ്യക്തമാക്കുന്ന രേഖകൾ പരിശോധിച്ചതോടെയാണ് പ്രതിഷേധക്കാർ തണുത്തത്. തൃശൂർ സ്വദേശിനിയെ തടഞ്ഞ 200 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സന്നിധാനത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേർക്കെതിരെ പോലീസ് കേസെടുത്തുസന്നിധാനത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേർക്കെതിരെ പോലീസ് കേസെടുത്തു

English summary
chief minister pinarayi vijayan on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X