ശബരിമലയിൽ തിരുപ്പതി മോഡൽ വിമാനത്താവളം; സർക്കാർ നടപടി തുടങ്ങി, ഈ വർഷം മികച്ച തീർത്ഥാടന കാലം: പിണറായി
തിരുവനന്തപുരം: ശബരിമലയിൽ തിരുപ്പതി മോഡൽ വിമാനത്താവളം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നടപടികളിലേക്ക് സർക്കാർ കടന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും മികച്ച തീർത്ഥാടന കാലമായിരുന്നു ഇത്തവണ ശബരിമലയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരമന കളിയിക്കാവിള റോഡ് വികസനത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവ്വഹിക്കുകയായരുന്നു പിണറായി വിജയൻ. ശബരിമല ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി ഉയർത്തണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയ പാതയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെകുറേ പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
കോവളം മുതൽ കാസർകോട് വരെയുള്ള ജലപാത 2020ൽ യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 600 കിലോമീറ്ററോളം നീളുന്ന ജലപാത ടൂറിസം മേഖലകൾക്ക് വൻ കുതിപ്പായിരിക്കും. തിരുവനന്തപുരം വിമാനത്താവളം സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications