Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല'; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ മറുപടി വന്നിരിക്കുന്നത്.

2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്ത് ആണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നതെന്നും അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയിരിക്കുന്ന സമയത്തായിരുന്നു ഇതെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി.

pinarayi

1


ആ ബാഗ് എത്രയും പെട്ടെന്ന് ദുബായില്‍ എത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണം എന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സി ആയിരുന്നെന്നാണ് , എന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്നെ സ്വപ്‌നയുടെ വാദങ്ങള്‍ പിണറായി വിജയന്‍ ത്ള്ളിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം.

2


ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍ക്കുക ആയിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്ത് കൊണ്ടുതന്നെ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ല എന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

3


വാര്‍ത്ത സമ്മേളനത്തിലും മുഖ്യമന്ത്രി സ്വര്‍ണക്കടത്തിനെ കുറിച്ച് സംസാരിച്ചിരുന്നു. യുഎഇ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് എത്തിച്ചെന്ന കാര്യം ആരോപണം വന്നപ്പോള്‍ ആണ് താന്‍ അറിഞ്ഞത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് തപ്പു കൊട്ടികൊടുക്കുന്ന ആളുകള്‍ ഉണ്ട്.എന്താണ് ഉദ്ദേശ്യം എന്ന് നാടിന് വ്യക്തമാണ്. അങ്ങനെ അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലേക്ക് വന്നത് കോണ്‍സല്‍ ജനറലിന്റെ കൂടെ ആണ്, വന്നപ്പോഴെല്ലാം കോണ്‍സല്‍ ജനറലും ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

4

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതിന് പിന്നാലെയാണ് സ്വർണക്കടത്ത് കേസ് വീണ്ടും വിവാദമായത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തെന്ന ആരോപണവുമായി സ്വപ്ന വീണ്ടും രം​ഗത്തെത്തിയിരുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിജിലിൻസ് വ്യക്തമാക്കിയത്.

5


എന്നാൽ സ്വപ്നയുടെ മൊഴിയെക്കുറിച്ചാണ് ചോദിച്ചതെന്ന് സരിത്ത് പറഞ്ഞു, ഇതിന് പിന്നാലെ രഹസ്യ മൊഴി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരൺ എന്നൊരാൾ തന്നെ ഭീഷണപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ഷാജ് കിരണ‍് രം​ഗത്തുവന്നു. തനിക്ക് മുഖ്യമന്ത്രിയെ അറിയില്ലെന്നും സ്വപ്ന തന്റെ സുഹൃത്താണെന്നും ഇയാൾ പറഞ്ഞു. സ്വപ്ന വിളിച്ചതുകൊണ്ടാണ് പാലക്കാട് പോയതെന്നും ഇയാൾ പറഞ്ഞു.ഇതിന് പിന്നാലെ രണ്ടും പേരും തമ്മിലുള്ള സംഭാഷണം സ്വപ്ന പുറത്തുവുടുകയും ചെയ്തിരുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+