ചമ്രം പടിഞ്ഞിരുന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി; വൈറലായി ചിത്രം, ആരാണ് ഈ കുട്ടികള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അപൂര്‍വമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഡിവൈഎഫ്ഐ നേതാവും മരുമകനുമായ പിഎ മുഹമ്മദ് റിയാസ് ആണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി നിലത്തിരിക്കുന്നതാണ് ചിത്രം. നിറഞ്ഞ ചിരിയോടെയുള്ള മുഖ്യമന്ത്രി ചിത്രം അതിവേഗം പ്രചരിച്ചു.

വിജയ ചിഹ്നം കാണിച്ച് മുഖ്യമന്ത്രിയുടെ മടിയിലിരിക്കുന്ന കുരുന്നുകള്‍ ആരാണ് എന്ന ചോദ്യമാണ് ഏവര്‍ക്കുമുള്ളത്. ഒരേ ഡിസൈനിലുള്ള വസ്ത്രം ധരിച്ച കുട്ടികള്‍ ഫോട്ടോ കൂടുതല്‍ ഭംഗിയുള്ളതാക്കി. പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. പേര് നക്ഷത്ര, ജനിക. ഈ ചിത്രം വൈറലായതോടെ പലരും പ്രൊഫൈലായി ഉള്‍പ്പെടുത്തി.
മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അധികം പ്രചരിക്കാത്തതാണ്. അതുകൊണ്ടുതന്നെയാണ് ഈ ചിത്രത്തിന് കൂടുതല്‍ പ്രചാരണം ലഭിച്ചതും. വീട്ടിലും മാസ്ക് ധരിക്കുന്നുണ്ടെന്ന് ബോധ്യമായി... ഇന്നു കണ്ടതില്‍ ഏറ്റവും സന്തോഷം നല്കിയ ചിത്രം... തുടങ്ങി ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിലര്‍ രാഷ്ട്രീയമായും പ്രതികരിച്ചിട്ടുണ്ട്.
Recommended Video
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications