Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ട്'; മുഖ്യമന്ത്രിയുടെ ഓഫീസ് നിയമനത്തിനെതിരെ പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വിഷയത്തിൽ പ്രതികരണവുമായി പി ജയരാജൻ രംഗത്ത്. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കുന്നതിൽ പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചു.

സി പി എം സംസ്ഥാന സമിതിയിൽ ആയിരുന്നു പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചത്. പി ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ ഈ നിയമനത്തിൽ ജാഗ്രത വേണം എന്നും സൂക്ഷ്മത കാണിക്കണം എന്നും പി ജയരാജൻ പറഞ്ഞു.

p sasi

അതേസമയം, പി ജയരാജൻ നിലപാടിനെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തി. നേരത്തെ വിവരങ്ങൾ അറിയിക്കണം ആയിരുന്നു എന്ന് വ്യക്തമാക്കി ആണ് കോടിയേരി പ്രതികരിച്ചത്.

കണ്ണൂരിൽ നടന്ന സി പി എം പാർട്ടി കോൺഗ്രസിന് ശേഷം ഉള്ള ആദ്യത്തെ സി പി എം സംസ്ഥാന സമിതി യോഗം ആണ് ഇന്ന് നടന്നത്. പാർട്ടിയിൽ എല്ലാം ശുഭകരം അല്ല എന്ന സൂചനയായിരുന്നു സി പി എം സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ പുറത്ത് വന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നത് കണ്ണൂരിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു. നിയമനത്തെ പി ജയരാജൻ സംസ്ഥാന സമിതിയിൽ ചോദ്യം ചെയ്ത രംഗത്ത് എത്തി. പി ശശിക്ക് എതിരെ ആയിരുന്നു പി ജയരാജന്റെ പ്രതികരണമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാനമായ നിയമനം ആണിത്.

ഈ നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷ്മതയും കാണിക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു. ഇതിന് മുൻപ് പി ശശി പാർട്ടിക്ക് ഉണ്ടാക്കിയ കളങ്ക സംഭവങ്ങൾ മറക്കാൻ പാടില്ല. തെറ്റുകൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ട് എന്നാണ് പി ജയരാജൻ പറഞ്ഞത്.

അതേസമയം, ഇതിന് എതിരെ പ്രതികരിച്ച് ആയിരുന്നു കോടിയേരി രംഗത്ത് എത്തിയത്. പറയേണ്ട കാര്യങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കൊടിയേരി ചോദിച്ചത്. എന്നാൽ കോടിയേരിയുടെ ചോദ്യത്തിന് പി ജയരാജൻ മറുപടി നൽകിയിരുന്നു. സംസ്ഥാന സമിതി അംഗം ആയ താൻ പാർട്ടി കമ്മറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോൾ ആണ് അഭിപ്രായം പറയുന്നതെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ ജയരാജൻ എതിർപ്പ് നില നിർത്തി കൊണ്ട് തന്നെ സംസ്ഥാന സമിതി യോഗം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പി ശശിയെ തീരുമാനിക്കുകയായിരുന്നു .

തിരുവനന്തപുരത്താണ് സി പി എം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിലാണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ആണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തീരുമാനിച്ചത്. അതേസമയം, പാർട്ടി നടപടികളുടെ ഭാഗമായി പി ശശി പുറത്ത് പോയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ കുറച്ച് കുറച്ചു കാലങ്ങൾക്ക് മുൻപാണ് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്കും ഇദ്ദേഹം മടങ്ങി എത്തിയത്.

അതേസമയം, ഇ പി ജയരാജനെ എൽ ഡി എഫ് കണ്‍വീനറായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. എ വിജയരാഘവൻ പിബി അംഗമായതോടെ ആണ് ഈ പുതിയ മാറ്റം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+