കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മോദിയാകാനാണോ പിണറായിയുടെ ശ്രമം; മോദി ഭരണത്തെ പ്രശംസിച്ച് പിണറായി വിജയന്‍

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ശൈലികൊണ്ടും പ്രതികരണങ്ങള്‍ കൊണ്ടും കേരള മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെയും വിമര്‍ശകരുടെയും ആക്ഷേപം. ഭരണകാര്യത്തില്‍ മോദി ശൈലി പിണറായി പിന്തുടരുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മോദി സര്‍ക്കാരിനെ പ്രശംസിച്ച് പിമറായി വിജയന്‍ രംഗത്ത്.

സംസ്ഥാനത്തിന്റെ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വലുതാണ്. രാഷ്ട്രീയ ഭിന്നതകള്‍ മറന്നുളള സമീപനമാണ് കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പുലര്‍ത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിണറായി മോദി സര്‍ക്കാരിനെ പുകഴ്ത്തിയത്.

pinarayi-vijayan

കഴിഞ്ഞ കേന്ദ്ര സര്‍ക്കാരുമായി മുന്‍പ് ചില വ്യത്യസ്ത്യ അഭിപ്രായങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനയല്ലെന്നാണ് മനസിലാകുന്നത്. രാഷ്ട്രീയമായി ഞങ്ങള്‍ ഏങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ അവരുടെ അടുത്ത് ഉന്നയിച്ചപ്പോള്‍ അതൊന്നും ഒരു തരത്തിലും പ്രതിഫലിച്ചിരുന്നില്ല എന്നതാണ് വസ്തുത എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.

സംസ്ഥാനത്തെ റോഡ് വികസനത്തിന് എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറാണ്. വികസനകാര്യത്തില്‍ രാഷ്ട്രീയം വിഷയമല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ എത്ര പണവും ചെലവഴിക്കാന്‍ തയ്യാറാണ് എന്നാണ് വകുപ്പ് മന്ത്രിയായ ഗഡ്കരി അഭിപ്രായപ്പെട്ടതെന്നും വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chief Minster Pinarayi Vijayan praises Narendra modi and central govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X