കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി; കേരളത്തിന്റെ നേട്ടങ്ങള്‍ ചിലരെ അസ്വസ്ഥരാക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ചിലരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രതിരോധം പാളിയെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മരണ നിരക്ക് കുറച്ച കേരളത്തിന്റെ നടപടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. എന്നാല്‍ ചിലര്‍ അസ്വസ്ഥരാകുന്നു. അവരാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. മരണ നിരക്ക് കുറയ്ക്കാന്‍ കേരളത്തിന് സാധിച്ചു. അതുകൊണ്ടാണ് കേരളത്തിന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

p

ഓണക്കാലത്ത് ഇളവ് കൂടുതല്‍ അനുവദിച്ചു എന്ന് പറയുന്നത് ശരിയല്ല. കര്‍ശന നിയന്ത്രണം തുടര്‍ന്നിരുന്നു. ഓണാഘോഷങ്ങള്‍ നിരോധിച്ചു. കൂട്ടമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കി. പോലീസ് ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് ഈ വേളയില്‍ എടുത്ത കേസുകള്‍. രോഗവ്യാപനത്തിന് ഇടയാക്കിയത് അനാവശ്യ സമരങ്ങളാണ്. മാസ്‌ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരത്തിന് ചിലര്‍ ആഹ്വാനം നല്‍കി. തിക്കിത്തിരക്കി സമരത്തിന് ആളുകളെത്തി. പോലീസുമായി മല്‍പ്പിടിത്തം നടത്തി. ഇതിന്റെയെല്ലാം ഫലമാണ് രോഗ വ്യാപനം. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നമുക്ക് മാത്രമായി സാധിക്കില്ല. എന്നാല്‍ കടുത്ത ജാഗ്രത പാലിച്ച് മുന്നോട്ടുപോകാം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തെ ആ നിലയില്‍ മാത്രം കണ്ടാല്‍ മതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...

കൊറോണ വ്യാപനത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധര്‍ ഞായറാഴ്ചയാണ് രംഗത്തുവന്നത്.. ഓണാഘോഷ വേളയിലെ അശ്രദ്ധയാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

സണ്‍ഡെ സംവാദം എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്. ജനുവരി 30നും മെയ് മൂന്നിനുമിടയില്‍ കേരളത്തില്‍ ആകെ 499 രോഗികളും 2 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായിരുന്നു അന്ന് രോഗികള്‍ കൂടുതല്‍. എന്നാല്‍ പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. ഓണം സീസണില്‍ കേരളത്തിന്റെ സാഹചര്യം പൂര്‍ണമായി മാറി. ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുള്ള വേളയില്‍ രോഗികള്‍ കുത്തനെ വര്‍ധിച്ചു. ജനങ്ങള്‍ കാര്യമായ മുന്‍കരുതല്‍ എടുത്തില്ല. സെപ്തംബര്‍ ആദ്യവാരം ശരാശരി രോഗികള്‍ 2000 ആയി. രണ്ടാം വാരം ഇത് 4000 ആയി ഉയര്‍ന്നു.. ഇപ്പോള്‍ പ്രതിദിന രോഗികള്‍ 7000ത്തിന് മുകളിലായി എന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

English summary
Chief Minister Pinarayi Vijayan react to Union health minister Harsh Vardhan allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X