കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുത്; വിവാദ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹത്തിൽ നടക്കുന്ന തിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഇത്തരം പ്രവണതകൾ ഉയർന്നു വരുന്നതായും അവ മുളയിലെ നുള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയ്ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

വിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻവിവാദ പ്രസ്താവന; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സതീശൻ

1

തിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രവണതകൾ സമൂഹത്തിൽ ഉയർന്നു വരുന്നതായും അവ മുളയിലെ നുള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവിതാംകൂര്‍ വിദ്യാര്‍ഥി സമരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

സാമൂഹിക തിന്മകൾ ചെയ്യുന്നവരെ ഏതെങ്കിലുമൊരു വിഭാഗത്തോട് ഉപമിക്കരുത്. ഇത്തരം നീക്കങ്ങൾ തിന്മകൾക്കെതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാലാ ബിഷപ്പിനെ പേരെടുത്ത് പറയാതെയായിരുന്നു വിവാദ പ്രസ്താവനക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം. ബിഷപ്പിന്റെ പരാമർശത്തെ പറയാതെ പറഞ്ഞ മുഖ്യമന്ത്രി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമർശിച്ചു.

3

സമൂഹത്തിൽ പുരോഗമനപരമായും മതനിരപേക്ഷതയോടെയും ചിന്തിക്കാൻ കഴിയുന്നതാണ് പുതുതലമുറയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ വിവാദപ്രസ്താനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

4

ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഓർമ പുതുക്കുന്ന ദിവസത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കണം.

ഇന്നത്തെ പ്രത്യേക ദിവസത്തിൻ്റെ പശ്ചാതലത്തിൽ ഇങ്ങനെയുള്ള പ്രതിജ്ഞയാണ് അക്ഷരാർത്ഥത്തിൽ നാം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാർക്കോട്ടിക് ജിഹാദിൻ്റെ പേരിലുള്ള വിവാദ തീക്കനൽ രാഷ്ട്രീയകേരളത്തിൽ പുകയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടി വരുന്നത്.

5

അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷവും ബിജെപിയും നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിനെതിരെ പ്രതിരോധം തീർക്കുകയാണ്. ഇനിയും നാർകോട്ടിക് ജിഹാദ് വിവാദം കെട്ടടങ്ങിയിട്ടില്ല. വിവിധ യുഡിഎഫ് നേതാക്കൾ ഇന്ന് നടത്തിയ പ്രതികരണങ്ങളോട് ചേർത്തുവായിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

6

നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നാണ് ലീഗ് നേതാവ് എം കെ മുനീർ കോഴിക്കോട് മാധ്യമങ്ങളെ കണ്ടപ്പോൾ ഇന്ന് രാവിലെ ആവശ്യപ്പെട്ടത്. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ക്യാമ്പസുകളിൽ നടക്കുന്നതായി സിപിഎം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ ഏത് ക്യാമ്പസിലാണ് തീവ്രവാദ ബന്ധമുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നായിരുന്നു മുനീറിൻ്റെ പ്രതികരണം. സിപിഎമ്മിനെക്കാൾ വലിയ വർഗീയത മറ്റാരും പറയില്ലെന്ന പറഞ്ഞ് മുനീർ സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

7

തൊട്ടുപിന്നാലെ, ഇക്കാര്യത്തിൽ കണ്ണൂരിൽ പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാകട്ടെ പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ട ആവശ്യം സംസ്ഥാനത്തില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ആരെങ്കിലും പറയുന്നതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്നും പ്രതിപക്ഷം വിഷയം ചർച്ച ചെയ്തു വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

8

എന്നാൽ, കാനത്തെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി. മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം. സർക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് പറഞ്ഞ കെ സുധാകരൻ മന്ത്രി വി എൻ വാസവൻ ഒരു വിഭാഗത്തെ മാത്രം കണ്ടത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ വാസവൻ നേരിൽക്കണ്ട് കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ വിമർശനം.

9

കാനത്തിൻ്റെ പ്രസ്താവനയെ വിമർശിച്ച കെ സുധാകരൻ അദ്ദേഹം അങ്ങനെ പറഞ്ഞതിൽ അത്ഭുതമില്ലെന്നാണ് പ്രതികരിച്ചത്. കാനം രാജേന്ദ്രന്റെ അഭിപ്രായം ലജ്ജാകരമാണെന്നായിരുന്നു ഇതിനോടുള്ള കെ സുധാകരൻ്റെ മറുപടി. കാര്യങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ട്. സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന കാനത്തിൻ്റെ വാക്കുകളെയും സുധാകരൻ ഖണ്ഡിച്ചു. കോൺഗ്രസ് സർവകക്ഷിയോഗം നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് പറഞ്ഞു.

10

എന്നാൽ, മതങ്ങളെ തമ്മിലടിപ്പിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. രണ്ടു മതങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണത പാടില്ല. ഭരണത്തിലിരിക്കുന്നവർക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കണമെന്നും അല്ലാതെ, ഉത്തരവാദിത്വങ്ങൾ മറക്കാൻ പാടില്ലെന്നും സതീശൻ ഓർമിപ്പിച്ചു.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

പൊലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണം; ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം തടയണം; സർക്കുലറുമായി ഡിജിപിപൊലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണം; ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം തടയണം; സർക്കുലറുമായി ഡിജിപി

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Chief Minister Pinarayi Vijayan said that religion should not give color to the evils going on in the society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X