• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജു നാരായണസ്വാമിക്കെതിരെ നടപടി ഉടനില്ല;ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു

തിരുവനന്തപുരം: രാജു നാരായണസ്വാമിയ്‌ക്കെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. ടോം ജോസ് അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് തിരിച്ചയച്ചത്. നേരത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പരസ്യപ്രതികരണവുമായി രാജുനാരായണസ്വാമി രംഗത്തെത്തിയിരുന്നു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വൻ പ്രതിസന്ധി; മരുന്നും ഉപകരണങ്ങളും വാങ്ങിയ വകയിൽ കോടികളുടെ കുടിശിക, വിതരണം നിർത്തിവയ്ക്കുമെന്ന് കമ്പനികൾ

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചത്. സര്‍ക്കാര്‍ എന്റെ ജീവിതം വഴിമുട്ടിച്ചു. 4 മാസമായി ശമ്പളം കിട്ടുന്നില്ല എന്ന് അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ നടപടിയെടുത്തതാണു തനിക്കെതിരെ തിരിയാന്‍ കാരണം.

ബെംഗളൂരു, കൊല്‍ക്കത്ത ഓഫിസുകളില്‍ വന്‍ അഴിമതിയാണു നടന്നിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്ത ഹേമചന്ദ്രയെ തിരിച്ചെടുക്കണമെന്ന ആവശ്യം തള്ളിയതോടെ തന്നെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.എസ്എസ്എല്‍സി മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയ അപൂര്‍വ്വ വ്യക്തിയാണ് രാജു നാരായണ സ്വാമി. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ സംഘത്തിലും രാജുനാരായണ സ്വാമി ഉണ്ടായിരുന്നു.

അച്ചടക്കമില്ലായ്മ, നിരുത്തരവാദ പരമായ പെരുമാറ്റം, ഓഫീസില്‍ ഹാജരാകാതിരിക്കല്‍ തുടങ്ങിയവയാണ് രാജു നാരായണ സ്വാമിക്കെതിരെ ഉള്ള കുറ്റങ്ങള്‍. കേന്ദ്ര സര്‍വ്വീസില്‍ നിന്ന് തിരികെ സംസ്ഥാന സര്‍വ്വീസില്‍ എത്തിയപ്പോള്‍ അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നതും നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയുടെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഏത് പദവിയില്‍ ആണെന്നത് രേഖകളില്‍ ഇല്ലെന്നതും രാജു നാരായണ സ്വാമിയുടെ കുറ്റങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

English summary
Chief Minister Pinarayi Vijayan return rep[ort against Raju Narayanaswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more