കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തിടമ്പേറ്റുന്ന ആനകൾ; പ്രതിഷേധവുമായി ബിജെപി!

Google Oneindia Malayalam News

തൃശൂർ: ആനകളെ തിടമ്പേഴുന്നളിക്കുന്നു എന്നതും വെയിലത്ത് നിർത്തി പീഡിപ്പിക്കുന്നു എന്നതുമെല്ലാം കേരളത്തിൽ സ്ഥിരമായി നടക്കുന്ന ചർച്ചകളാണ്. ഒരു ഭാഗത്ത് ആന പ്രേമികൾ വാദിക്കുമ്പോൾ മറ്റൊരു ഭാഗത്ത് മൃഗസ്നേഹികൾ പ്രതികരിക്കുന്നു. തൃശൂർ പൂരസമയത്താണ് കൂടുതലായും ഇത്തരം ചർച്ചകൾ സജീവമാകുന്നത്. വീടിലെ സ്വകാര്യ ഫക്ഷന് ആനയെ കൊണ്ടുവന്നതും ഇടഞ്ഞതുമെല്ലാം കേരളം കണ്ടതാണ്.

എന്നാൽ ആനപ്രേമികൾക്ക് ആനയുടെ ആക്രമണങ്ങളെല്ലാം വെറും കുറുമ്പ് മാത്രവുമാണ്. മറ്റ ചിലർക്ക് ആന തിടമ്പ് എഴുന്നളിക്കുന്ന മൃഗമാണ്. ദൈവം ആനയുടെ പുറത്തിരുന്നാണ് പുറത്തേക്ക് എഴുന്നള്ളുന്നത്. അതുകൊണ്ടുള്ള ആരാധനയുള്ളവരുമുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിടമ്പ് എഴുന്നള്ളിക്കുന്ന ആനയെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്രത്തിൽ ഒരു കുരുക്കിൽപെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ സ്വീകരണം

മുഖ്യമന്ത്രിയുടെ സ്വീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളുടെ അകമ്പടികളോടെ പിണറായി വിജയന് സ്വീകരണം നൽകിയതാണ് ഇപ്പോൾ വിവിദമായിരിക്കുന്നത്. ഗജരത്നം പത്മനാഭൻ അടക്കമുള്ള ആനകളുടെ അകമ്പടിയോടെയാണ് ക്ഷേത്ര നടയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകിയത്. അതിഥികളഎ സ്വീകരിക്കാൻ ക്ഷേത്ര നടയിലേക്ക് ആനകളഎ എഴുന്നള്ളിക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

ടെംപിൾ സ്റ്റേഷൻ

ടെംപിൾ സ്റ്റേഷൻ


ടെംപിൾ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തടക്കല്ലിടൽ ചടങ്ങിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിന്റെ പ്രധാനകവാടമായ കിവക്കേ നടയിൽ ചുവപ്പ് പരവതാനി വിരിച്ച് അതിലൂടെ നടന്ന് വന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. നിലവിലുള്ള ടെംപിൾ സ്റ്റേഷൻ പൊളിച്ച് പുതിയത് പണിയാനാണ് തറക്കല്ലിട്ടിരിക്കുന്നത്.

സ്വീകരിക്കാൻ ഗജവീരന്മാർ

സ്വീകരിക്കാൻ ഗജവീരന്മാർ

കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ ഗംഭീര സ്വീകരണ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന് ഗുരുവായൂർ പത്മനാഭൻ, വലിയകേശവൻ, ഇന്ദ്രസെൻ എന്നാ ആനകളെ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കി നിർത്തുകയായിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വരികയായിരുന്നു.

ക്ഷേത്രാചാരങ്ങളെ അപമാനിച്ചു

ക്ഷേത്രാചാരങ്ങളെ അപമാനിച്ചു


ഇത്തരം പ്രവർത്തി ക്ഷേത്രാചാരങ്ങളെ അപമാനിക്കലാണെന്ന് ബിജെപി ആരോപിച്ചു. ഗുരുവായൂരപ്പനേക്കാൾ വലിയ ദൈവമായി പിണറായി വിജയനെ കണ്ട് പ്രസാദിപ്പിക്കാൻ ദേവസ്വം ചെയർമാൻ നടത്തിയ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. അതേസമയം ക്ഷേത്രാചാരങ്ഹൾക്ക് അനുസൃതമായി ചടങ്ങുകൾ മാത്രം നടക്കുന്ന മേൽപുത്തൂർ ഓഡിറ്റോറിയം സർക്കാർ പരിപാടിയായ ടെംപിൾ പോലീസ് സ്റ്റേഷന്റെ ശിലാസ്ഥാപന സമ്മേളനത്തിന് അനുവദിച്ചതിൽ കേരള ക്ഷേത്രസംരക്ഷണ സമിതിയും പ്രതിഷേധം അറിയിച്ചു.

ഭക്തർക്ക് വൈകാരികമായി അടുപ്പം

ഭക്തർക്ക് വൈകാരികമായി അടുപ്പം

ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി കിഴക്കേനടയിലെ ദീപസ്തംഭത്തിന് മുന്നിൽ കുറച്ച് സമയം ചിലവഴിച്ചു. പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമയ പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രി എത്തിയത്. ഈ സമയത്ത് പീലിതിരുമുടി ചാർത്തി പൊന്നോടക്കുഴലുമായി പുഞ്ചിരി തൂകുന്ന ബാലരൂപമായിരുന്നു ഗുരുവായൂരപ്പന്. ഗുരുവായൂരെന്നത് ഭക്തർക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും ഉദ്ഘാടന ചടങ്ങിൽ‌ മുഖ്യമന്ത്രി പറഞ്ഞു.

English summary
Chief Minister Pinarayi Vijayan's Guruvayoor visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X