കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് മനുഷ്യത്വവിരുദ്ധം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം!

Google Oneindia Malayalam News

തിരുവനന്തപുരം: അസാധ്യാമായത് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ജനത മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ ഇത് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 73ാമത് സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

<strong>ഇനി മോദി സഞ്ചരിച്ച വഴികൾ വിനോദ സ‍ഞ്ചാരികൾക്ക് വഴികാട്ടും; മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിൽ മോദി സഞ്ചരിച്ച വഴികൾ പ്രത്യേക ട്രക്കിങ് റൂട്ടാക്കാനൊരുങ്ങി സർക്കാർ!</strong>ഇനി മോദി സഞ്ചരിച്ച വഴികൾ വിനോദ സ‍ഞ്ചാരികൾക്ക് വഴികാട്ടും; മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിൽ മോദി സഞ്ചരിച്ച വഴികൾ പ്രത്യേക ട്രക്കിങ് റൂട്ടാക്കാനൊരുങ്ങി സർക്കാർ!

എന്ത് ദുരന്തമുണ്ടായാലും നമ്മൾ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങൾക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരിൽ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

ജനാധിപത്യ വിരുദ്ധം

ജനാധിപത്യ വിരുദ്ധം

കശ്മീരിൽ നേതാക്കളെ തടങ്കലിലാക്കിയതു ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നത് മനുഷത്വ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെയും ദലിത് വിഭാഗത്തെയും ശക്തിപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

ഉത്തമ മാതൃക

ഉത്തമ മാതൃക

മതേതരത്വത്തിനു വേണ്ടി നിന്നതിനാലാണു ഗാന്ധിജി കൊലചെയ്യപ്പെട്ടത്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയ രക്ഷാപ്രവർത്തനത്തിൽ മുഴുവൻ ജനങ്ങൾ കണ്ടത്. കവളപ്പാറയില്ൽ നിന്ന് കണ്ടെടുക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ മുസ്ലീംപള്ളിയിലെ നിസ്ക്കാര ഹാൾ വിട്ടു നൽകിയത് ഏറ്റവും വലിയ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മൾ തളരരുത്

നമ്മൾ തളരരുത്

വർഗീയതയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമായി നടക്കുന്ന ഛിദ്രീകരണ ശ്രമങ്ങളെ ചെറുക്കുകയെന്നതും പൗരൻമാർക്കിടയിലെ വിവേചനങ്ങൾ ഇല്ലാതാക്കുകയെന്നതുമൊക്കെയാണ് സ്വാതന്ത്ര്യത്തെ അർത്ഥപൂർണമാക്കാനുള്ള വഴികൾ. വൈദേശികമായുള്ള ഭീഷണികളെ നേരിടാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുഃഖത്തിന്റെ നിഴൽ വീണ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്യദിനം. എന്തു ദുരന്തമുണ്ടായാലും നമ്മൾ തളരരുതെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.‌

പരിസ്ഥിതിയെ അവഗണിക്കുന്നു

പരിസ്ഥിതിയെ അവഗണിക്കുന്നു

എല്ലാ വൈഷമ്യങ്ങളേയും മറികടന്ന് നമുക്ക് മുന്നോട്ട് പോയേ പറ്റൂ.നമുക്കു വേണ്ടി മാത്രമല്ല നമ്മുടെ വരും തലമുറയ്ക്കു വേണ്ടിയാണതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പരിസ്ഥിതിയെ അവഗണിക്കുന്നതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണമെന്ന് ഗവർണർ പി സദാശിവം. പരിസ്ഥിതി സൗഹാർദ സമീപനം അനിവാര്യമായിരിക്കുകയാണെന്നും ഗവർണർ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി. പ്രളയബാധിതരെ ചേർത്തു നിർത്താനും അവരെ സഹായിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

സോഷ്യലിസ്റ്റ് സങ്കൽപത്തോട് നമ്മൾ അടുക്കുകയാണോ അകലുകയാണോ ?

സോഷ്യലിസ്റ്റ് സങ്കൽപത്തോട് നമ്മൾ അടുക്കുകയാണോ അകലുകയാണോ ?


വൈവിദ്ധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനംകൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാൽ, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത ദുർബലപ്പെടുന്നുവെന്നും സോഷ്യലിസ്റ്റ് സങ്കൽപത്തോട് നമ്മൾ അടുക്കുകയാണോ അകലുകയാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Chief Minister Pinarayi Vijayan's Independence day speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X