Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈനീക ബോട്ടുകൾ കേരളത്തിലെത്തും, വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത് 82442 പേരെ

തിരുവനന്തപുരം: 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 29 മുതല്‍ മഴക്കെടുതിയില്‍ 324 പേര്‍ മരണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിന് ശേഷം വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

82,442 പേരെ വെള്ളിയാഴ്ച പകൽ രക്ഷപ്പെടുത്തി. ചാലക്കുടിയിലും ചെങ്ങന്നൂരുമാണ് രക്ഷപ്രവർത്തനത്തിന് തടസ്സമുണ്ട്. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ ആ പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർ ബോട്ടിൽ കയറാൻ സന്നദ്ധരാകുന്നില്ലെന്ന് പരാതിയുണ്ട്. അപകടാവസ്ഥയിലുള്ള എല്ലാവരും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Pinarayi Vijayan

ഹെലികോപ്ടർ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. ഒരു മന്ത്രിയും തന്നോട് വിദേശയാത്രയുടെ കാര്യം പറഞ്ഞിട്ടില്ല. വനം വകുപ്പിന്റെ കാര്യം അദ്ദേഹം ഭംഗിയായി നോക്കുന്നുണ്ട്. അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെട്രോളിയം ഉൽപ്പന്നങ്ങൾ എത്തുന്നതിന് ചില പ്രശ്നങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാപ്രവർത്തനം നാളത്തോടെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി കൂടുതല്‍ സൈനിക ബാട്ടുകള്‍ വിമാനമാര്‍ഗം സംസ്ഥാനത്ത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+