Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ യാത്രയ്ക്ക് നേരത്തെ അപേക്ഷിച്ചില്ല; മുഖ്യമന്ത്രി ദുബായിലേക്ക് പോയത് അനുമതിയില്ലാതെ?

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ യാത്രയ്ക്ക് അനുമതി ഇല്ല എന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കുന്നതിനിടെ ആണ് മുഖ്യമന്ത്രി യു എ ഇ യാത്രക്ക് അനുമതി തേടിയത്. യു എ ഇയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു ഇത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ അപേക്ഷയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളില്‍ നിന്നുള്ള വിവരം. യു കെ, നോര്‍വെ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതിയും നല്‍കിയിരുന്നു.

1

എന്നാല്‍ ഇതിന് അനുമതി തേടുന്ന സമയത്ത് ദുബായ് സന്ദര്‍ശനത്തിന്റെ കാര്യം ഉള്‍പ്പെട്ടിരുന്നില്ല. യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമാണ് യു എ സന്ദര്‍ശിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത് എന്നാണ് വിവരം.

2

എന്നാല്‍ ഈ അപേക്ഷയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായില്‍ എത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത് എന്നാണ് കേന്ദ്ര വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

3

മുഖ്യമന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം എന്നതാണ് പ്രോട്ടോക്കോള്‍. അതേസമയം ഇതില്‍ വീഴ്ച സംഭവിച്ചാലും തുടര്‍ നടപടികളൊന്നും ഉണ്ടാകാറില്ല. പ്രോട്ടോകോള്‍ ലംഘനമുണ്ടായാലും അതൊരു ഗുരുതര വീഴ്ചയായി കണക്കാക്കാറില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

4

15-ാം തിയതി പുലര്‍ച്ചെയാണ് മുഖ്യമന്ത്രിലേക്ക് നാട്ടിലേക്ക് മടങ്ങുന്നത്. ദുബായില്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളുണ്ടോ എന്നത് വ്യക്തമല്ല. അതേസമയം മുഖ്യമന്ത്രിക്കൊപ്പം യൂറോപ്യന്‍ പര്യടനത്തിലുണ്ടായിരുന്ന മന്ത്രിമാരുടെ സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതലായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും വിദേശപര്യടനം തീരുമാനിച്ചിരുന്നത്.

5

എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് ഫിന്‍ലന്‍ഡ് ഒഴിവാക്കി മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാന്‍, വീണാ ജോര്‍ജ്, വി.ശിവന്‍കുട്ടി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പര്യടനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+