കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ കര്‍ശന ജാഗ്രതയെന്ന് മുഖ്യമന്ത്രി, സംസ്ഥാനത്ത് ഇന്ന് 7 ഹോട്ട്‌സ്‌പോട്ടുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണ് പുതിയതാി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെന്‍മല (7), മലപ്പുറം ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ponnani

Recommended Video

cmsvideo
Triple Lockdown In Malappuram's Ponnani Taluk From 5 PM Today | Oneindia Malayalam

ഇന്ന് 10 പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 5, 7, 8, 16, 17, 18, 19, 20, 21), കൊല്ലം ജില്ലയിലെ പന്മന (10, 11), കുളത്തൂപ്പുഴ (4, 5, 6, 7, 8), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (10), ആലപ്പുഴ മുന്‍സിപ്പാലിറ്റി (50), കാര്‍ത്തികപ്പള്ളി (7), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (6, 7, 9), വെള്ളാങ്ങല്ലൂര്‍ (14, 15), കടവല്ലൂര്‍ (14, 15, 16), കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20) എന്നിവയേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

അതേസമയം, ലോക്ക് ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പൊലീസ് കര്‍ശന ജാഗ്രത പുലര്‍ത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐജി അശോക് യാദവാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊന്നാനി താലൂക്കില്‍ ഓരോ പഞ്ചായത്തുകളിലും പച്ചക്കറി കടകള്‍ ഉള്‍പ്പടെ അഞ്ച് കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. സാധനങ്ങള്‍ ആവശ്യമുള്ളവ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ചുനല്‍കും. ഈ കടകളുടെ മൊബൈല്‍ നമ്പര്‍ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനസാമഗ്രികള്‍ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കാം. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ ജില്ലാ കളക്ടര്‍ പാസ് നല്‍കിയ വളണ്ടിയര്‍മാര്‍ കടകളില്‍ നിന്ന് സാധനസാമഗ്രികള്‍ വീട്ടില്‍ എത്തിച്ചുനല്‍കും.

സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

English summary
Chief Minister Pinarayi Vijayan said that the police are on high alert in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X