വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പുനല്‍കി, കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് ആകെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ സഹായവും പിന്തുണയും തേടിയാണ് അദ്ദേഹത്തെ കണ്ടത്. സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയെന്ന് മാത്രമല്ല, പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദില്ലിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്60 ലക്ഷം ഡോസ് വാക്സിന്‍ ഈ മാസം ആവശ്യമാണെന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം നേരത്തെ ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുളളതാണ്.
കൂടാതെ ദീര്‍ഘകാല ആവശ്യമായ എയിംസ് കേരളത്തില്‍ വേണമെന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതികരണം അനുകൂലമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരി- അങ്കമാലി റെയില്‍പദ്ധതി പെട്ടെന്ന് തന്നെ ആരംഭിക്കണമെന്നും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications