Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി മടുപ്പുകൾക്കിടയിൽ അൽപം ഉല്ലസിക്കാം; സംസ്ഥാനത്ത് പബ്ബുകൾ പരിഗണനയിലെന്ന് മുഖ്യമന്ത്രി!

Recommended Video

cmsvideo
    Kerala govt mulling to open pubs According To Some Reports | Oneindia Malayalam

    തിരുവനന്തപുരം: കേരളത്തിൽ പബ്ബുകൾ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കാന്‍ സൗകര്യമില്ലെന്ന പരാതിയുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തെ കുറിച്ച് സർക്കാർ ഗൗരവകരമായി തന്നെ ആലോചിക്കുന്നുണ്ട്.

    ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകള്‍ തുറക്കുന്ന കാര്യം വ്യക്തമാക്കിയത്.

    Pinarayi Vijayan

    ബിവ്റേജസ് മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് രീതിയില്‍ കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിണറായിയുടെ ഈ പരാമർസത്തിൽ സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് നൽകുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+