'കേരള പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തണം, ജനങ്ങൾ പൊലീസിനെ നെഞ്ചേറ്റി - മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് പൊലീസ് നല്ല രീതിയിൽ സമീപിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി കൂടി ആകണം പോലീസ് പ്രവർത്തനങ്ങൾ. ഓരോ ജനത്തിനും പിന്തുണ നൽകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് കുറ്റാന്വേഷണത്തിൽ കൈവരിച്ചിട്ടുള്ളത് അഭിമാനാർഹമായ നേട്ടങ്ങളാണ്. വകുപ്പിന്റെ യശസ്സും സൽപേരും ഉയർത്തുന്ന തരത്തിൽ ആകണം പോലീസ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ. പ്രളയ സമയത്തും കൊവിഡ് മഹാമാരി കാലത്തും കേരളത്തിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും ചെയ്ത പ്രവർത്തനങ്ങൾ അഭിമാനാർഹമായ ആയിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്ന് കേരളത്തിലെ ഓരോ ജനതയും പൊലീസിനെ നെഞ്ചിലേറ്റുയാണ് ചെയ്തത്. എന്നാൽ, പോലീസിന്റെ ഇടക്കാല സമീപനം രീതിയിൽ ചില വ്യത്യാസങ്ങൾ വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു. കേരളത്തിലെ ജനങ്ങൾക്ക് പൊലീസിനോട് ഇടപഴകാൻ പേടി ആണ്.
ഈ ഭീതി ജനങ്ങൾക്ക് മാറാൻ ദുരന്ത കാലത്തെ പൊലിസിന്റെ മികച്ച സേവനങ്ങൾ കഴിഞ്ഞിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ 382 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടി കൂടാൻ പൊലീസ്; നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ കേരള പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും തുടങ്ങി. കൊവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ വാഹന പരിശോധനകൾ നിർത്തി വച്ചിരുന്നു. എന്നാൽ, ഈ പരിശോധനകൾ ആണ് വീണ്ടും പുനരാരംഭിച്ചത്.
കേരളത്തിൽ കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ഡി ജി പി അനിൽ കാന്ത് നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശ പ്രകാരം വാഹന പരിശോധനകൾ ഏപ്രിൽ 9 - ന് ആരംഭിച്ചു.
ആൽക്കോമീറ്ററും ബ്രത്ത് അനലൈസറും ഉപയോഗിച്ച് കൊണ്ടുള്ള പരിശോധന ആണ് നിലവിൽ പൊലീസ് നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതായി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഡി ജി പിയുടെ നിർദ്ദേശം ഉണ്ടായത്.
രാത്രികാല വാഹന പരിശോധനയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനും ഉളള പരിശോധനയും ആണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനകൾ എല്ലാം തന്നെ നിർത്തി വച്ചിരുന്നു. ഇത് വാഹന അപകടങ്ങൾ കൂട്ടാൻ ഇടയായതായും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications