കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികവിന്‍റെ കേന്ദ്രങ്ങളായി 125 പൊതു വിദ്യാലയങ്ങള്‍ കൂടി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 46 സ്കൂള്‍ കെട്ടിടങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 79 സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. അകന്നുപോയ ലക്ഷകണക്കിനു കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാവുകയും അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കളില്‍ അഭൂതപൂര്‍വമായ ആവേശം അലയടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തിൽ സമാനതകളില്ലാത്ത രീതിയിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിദ്യാഭ്യാസ മേഖല. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്‍റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിര്‍മിച്ച 46 സ്കൂള്‍ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും. 79 സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും ഇന്ന് നിർവഹിക്കും.

pinaray

മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങള്‍ സ്കൂളുകള്‍ക്കായി ഒറ്റയടിക്ക് നിര്‍മിക്കപ്പെടുന്ന അനുഭവം മുമ്പില്ല.
ഈ നാലരക്കൊല്ല ഘട്ടത്തില്‍ നമ്മുടെ ക്ലാസ്മുറികള്‍ ഹൈടെക്കാവുന്നു. ലാബുകള്‍ നവീകരിക്കപ്പെടുന്നു. അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലാവുന്നു.

അകന്നുപോയ ലക്ഷകണക്കിനു കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാവുന്നു. അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കളില്‍ അഭൂതപൂര്‍വമായ ആവേശം അലയടിക്കുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ വിജയം നാളെയുടെ മുതൽക്കൂട്ടാണ്. കേരളത്തിൻ്റെ ശോഭനമായ ഭാവിയുടെ അടിത്തറയാണ് ഇതിലൂടെ നമ്മൾ നിർമ്മിക്കുന്നത്.

Recommended Video

cmsvideo
ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

English summary
Chief Minister Pinarayi Vijayan will inaugurate 46 school buildings today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X