കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൃദ്ധിയുടെ പുതിയ നാളെകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം, വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്ത് വിഷു ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപനത്തിനുളള സാഹചര്യം എല്ലാവരും ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്.

രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം. വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു''.

cm

മന്ത്രി ജി സുധാകരനും വിഷു ആശംസകൾ നേർന്നിട്ടുണ്ട്. ജി സുധാകരന്റെ കുറിപ്പ് വായിക്കാം: '' വിഷുവം എന്നാൽ രണ്ടായി പകുക്കുന്നത് എന്നാണ് അർത്ഥം. സൂര്യൻ ഉത്തരായണ സംക്രമണം ആരംഭിക്കുന്ന കാലം. മലയാണ്മയുടെ കാർഷികതാളത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടതിന്. ധൂസര സങ്കൽപ്പങ്ങളിൽ പുലരുന്നുവെങ്കിലും യന്ത്രവത്കൃത ലോകത്തിൽ വളരുന്നുവെങ്കിലും മലയാളിക്ക് കണിക്കൊന്നയുടെ നിറച്ചാർത്തും പുന്നെല്ലും ഫലവർഗ്ഗങ്ങളും തീർക്കുന്ന കണി മഹിമ ഇന്നും അന്യമായിട്ടില്ല. ഇന്ന് ഇസ്ലാമിക വിശ്വാസികൾക്ക് ഒന്നാം നോമ്പിൻ്റെ വൃത പുണ്യം. അൻപത് നോമ്പ് കഴിഞ്ഞ് ഉയിർപ്പിൻ്റെ നിറവുമായി ക്രിസ്തീയ വിശ്വാസികളും. മലയാളക്കര മുഴുവൻ ആഘോഷമാണ്. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ''.

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വിഷു ആശംസ: മറ്റൊരു ഐശ്വര്യ സമൃദ്ധമായ വിഷു കൂടി വന്നെത്തിയിരിക്കുകയാണ്. നമ്മളാകട്ടെ കോവിഡ് വ്യാപന ഭീതിയിലും. എത്രയും വേഗം ഈ മഹാമാരിയെ തുടച്ച് നീക്കാൻ നമുക്കൊന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ട്. വിഷു ആഘോഷത്തോടൊപ്പം ഏറെ ജാഗ്രതയും വേണം. എല്ലാവർക്കും നന്മയുടെ വിഷു ആശംസകൾ.

English summary
Chief Minister Pinarayi Vijayan wishes happy Vishu to all Malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X