സ്കൂളുകൾക്ക് പുറമെ ദുരിതാശ്വാസ ക്യാംപുകളായി പൊതു ഇടങ്ങളും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇടുക്കിയിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. ഇത് ആലുവയിൽ വെള്ളപ്പൊക്കത്തിന് കാരണമാവും. അതുകൊണ്ട് തന്നെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏകോപിത പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നു വരികയാണ്. റാണിയിൽ വെള്ളത്തിൽപെട്ടവരെ ബോട്ടിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകൾക്ക് പുറമെ മറ്റ് പൊതു ഇടങ്ങളും ക്യാംപുകളായി മാറ്റണമെന്നും തീരുമാനിച്ചതായി പിണറായി വിജയൻ പറഞ്ഞു. ഒന്നര ലക്ഷത്തോളം ആളുകൾ ക്യാംപിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭാഗത്തു നിന്നുമുള്ള സഹായങ്ങൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിൽ സർവ്വീസ് നിർത്തിവെച്ചെങ്കിലും യാത്രക്കാർക്ക് തിരുവനന്തരപുരം, കോഴിക്കോട് വിമാനത്താവളങ്ങലിൽ ഇറങ്ങാമെന്നും. അവിടെ നിന്ന് കെഎസ്ആർടിസി ബസ്സുകളിൽ കൊച്ചിയിലേക്കും മറ്റും പോകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദുരിതാശ്വാസ ക്യാംപുകളായി സ്ക്കൂളുകൾക്ക് പുറമെ കല്ല്യാണ മണ്ഡപങ്ങൾ പോലുല്ല കെട്ടിടങ്ങളും ഉപയോഗപെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി പ്രളയപ്പേമാരി തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് മാത്രം 27 പേർ മരിച്ചു. ഇതോടെ രണ്ടുദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 66 ആയി. മലപ്പുറത്ത് പന്ത്രണ്ട് പേരും ഇടുക്കിയിൽ എട്ടു പേരും ആലപ്പുഴയിൽ രണ്ടുപേരും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടുക്കി ചെറുതോണിയിൽ മണ്ണിടിഞ്ഞ് വീണ് ഏഴു പേർ കുടുങ്ങിക്കിടക്കുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാപക നാശമുണ്ടായി. എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കിഴക്കൻ മേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ 33 ഡാമുകൾ തുറന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications