Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോടിയിട്ടില്ല; മുഖ്യമന്ത്രി എല്ലാദിവസവും മാധ്യമങ്ങളെ കാണും, തീരുമാനം മാറ്റി, പിന്നില്‍?

തിരുവനന്തപുരം: എല്ലാ ദിവസവും വൈകീട്ട് വാര്‍ത്താ സമ്മേളനം നടത്തുന്ന രീതി ഒഴിവാക്കിയെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മാധ്യമങ്ങളെ കണ്ടാല്‍ മതി എന്നായിരുന്നു തീരുമാനം. മുഖ്യമന്ത്രി പതിവായി മാധ്യമങ്ങളെ കാണുന്നതിനെ വിമര്‍ശിച്ചിരുന്ന പ്രതിപക്ഷം, വാര്‍ത്താസമ്മേളനം നിയന്ത്രിച്ചപ്പോഴും രംഗത്തുവന്നിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

Recommended Video

cmsvideo
    Pinarayi Vijayan's daily press meet will continue till the end of lock down | Oneindia Malayalam
    p

    ഈ സാഹചര്യത്തില്‍ മുന്‍ തീരുമാനം മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇനി എല്ലാ ദിവസവും വൈകീട്ട് വാര്‍ത്താസമ്മേളനം നടത്തും. ലോക്ക് ഡൗണ്‍ കാലാവധി തീരുംവരെ ഇത് തുടരാനാണ് തീരുമാനം. വാര്‍ത്താസമ്മേളനം എല്ലാദിവസവും നടത്തണമെന്നാവശ്യപ്പെട്ട് പലകോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നുവെന്നാണ് വിശദീകരണം. തിങ്കളാഴ്ച ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ്, എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

    ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് വ്യാഴാഴ്ചയാണ്. പിന്നീട് എല്ലാദിവസവും വൈകീട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രി നേരിട്ട് എത്തിയിരുന്നില്ല. കെഎം ഷാജി, സ്പ്രിന്‍ക്‌ളര്‍ വിവാദങ്ങള്‍ ശക്തമായ വേളയിലാണ് മുഖ്യമന്ത്രി എല്ലാദിവസവും വാര്‍ത്താസമ്മേളനം ഇല്ല എന്ന് തീരുമാനിച്ചത്. ഇതാണ് വിവാദങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടിയത്. നേരത്തെ എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

    അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ സ്വദേശികളാണ്. അഞ്ചുപേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 21 പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വാസമാണ്. കാസര്‍കോട് 19 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ഭീതി നേരിട്ട ജില്ലയാണ് കാസര്‍കോട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+