Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടാത്തായി കൊലപാതക പരമ്പര; കേരള പോലീസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവന്തപുരം: കൂടാത്തായിലെ കൊലപാതക പരമ്പര അന്വേഷിച്ച് കണ്ടെത്തിയ പോലീസിന് അബിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറ് വർഷത്തിനുള്ളിൽ ആറ് പേരെ കൊലപ്പെടുത്തിയ സംഭവങ്ങൾ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിൻബലത്തിൽ തെളിയിക്കാനാകുക എന്ന് പറയുന്നത് കുറ്റാന്വേഷണ ചരിത്രത്തിലെ അസാധാരണ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് അബിനന്ദനവുമായി മുഖ്യമന്ത്രി എത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ നമ്മുടെ പോലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Pinarayi Vijayan

ആറ് മരണങ്ങളുംടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തില്‍ മുൻപന്തിയിൽ തന്നെയാണ് എന്ന് കേരള പോലീസ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നല്‍കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+